തമിഴ് വിക്രമാദിത്യ കഥയിലെ നായിക ഷിമ മലയാളത്തില്‍

By Staff

തമിഴ് വിക്രമാദിത്യ കഥയിലെ നായിക ഷിമ മലയാളത്തില്‍
ഒക്ടോബര്‍ 25, 2000

മീനാക്ഷി തീരം സംവിധാനം ചെയ്ത സിറ്റി വിക്രമാദിത്യന്‍ എന്ന ടെലിവിഷന്‍ പരമ്പരയില്‍ തമിഴരുടെ പ്രിയതാരമായി മാറിയ തൃശൂര്‍ക്കാരിയാണ് ഷിമ ചന്ദ്രന്‍. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറില്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്തുകൊണ്ട് ഷിമ ഇപ്പോള്‍ മലയാളികളുടെ താരമായി മാറുന്നു.

റിംഗ് മാസ്റര്‍ ശ്രീഹരിയുടെയും മെര്‍ലിന്റെയും മകളായ മിനിയെന്ന കഥാപാത്രത്തിനാണ് ഷിമ ജോക്കറില്‍ ജീവനേകിയിരിക്കുന്നത്. കോയമ്പത്തൂര്‍ ജയരാജ് നിര്‍മ്മിക്കുന്ന തമിഴ്ചിത്രമായ സിന്തയിലെ നായികയായി അഭിനയിച്ചുവരുന്നു.

സിറ്റി വിക്രമാദിത്യന്‍ എന്ന വേതാളകഥയിലെ ഉമയെന്ന നായികയുടെ വേഷമാണ് ഷിമയ്ക്ക്. പ്രണയത്തിലാകുന്ന ഉമയും ഗണേഷും എതിര്‍പ്പുകളെ നേരിട്ട് വിവാഹിതരായി മറ്റൊരു ഗ്രാമത്തില്‍ അഭയം തേടുന്നു. തുടര്‍ന്ന് ഉമയുടെ ജീവിതത്തിലുണ്ടാവുന്ന സംഘര്‍ഷങ്ങളാണ് വിക്രമാദിത്യനില്‍ പറയുന്നത്.

സ്നേഹാഞ്ജലിയില്‍ മിനിനായരുടെ സുഹൃത്തിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതിനാല്‍ ഷിമ മലയാളികള്‍ക്ക് തീരെ അപരിചിതയല്ല. സംഗീത് ശിവന്റെ വയല്‍പൂക്കളില്‍ നായിക കഥാപാത്രമായ സിന്ധുവിനെയും അവതരിപ്പിക്കുന്നത് ഷിമ തന്നെയാണ്. ജയദേവന്‍ സംവിധാനം ചെയ്യുന്ന പേരിടാത്തൊരു ടെലിവിഷന്‍ പരമ്പരയിലും ഷിമ അഭിനയിക്കുന്നു. സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ഷിമ അവതരിപ്പിക്കുന്നുണ്ട്.

നൃത്തത്തില്‍ കലാമണ്ഡലം കൃഷ്ണവേണിയുടെയും വസുന്ധര ദൊരൈസ്വാമിയുടെയും ശിഷ്യയാണ്. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിലെല്ലാം പ്രാവീണ്യം നേടിയ ഷിമ നൃത്തപ്രധാനമായ വേഷങ്ങള്‍ക്ക് കാത്തിരിക്കുകയാണ്.

നൃത്തത്തോടൊപ്പം കരാട്ടെയും അഭ്യസിച്ചിട്ടുണ്ട്. ബ്രൗണ്‍ ബെല്‍റ്റിനുടമയുമാണ്. അതിനാല്‍ സിനിമയിലും സീരിയലിലും സ്റണ്ട് വേഷങ്ങള്‍ ലഭിച്ചാല്‍ കൈകാര്യം ചെയ്യാമെന്ന ആത്മവിശ്വാസവും ഈ പെണ്‍കുട്ടിക്കുണ്ട്.

ഇപ്പോള്‍ ഒന്നാം വര്‍ഷ ബികോമിന് പഠിക്കുന്ന ഷിമ അരിമ്പൂര്‍ ഇലക്ട്രിസിറ്റി ഓഫീസിലെ എഞ്ചിനീയറായ ചന്ദ്രന്റെ മകളാണ്. നളിനമാണ് അമ്മ. സഹോദര്‍ ആശിഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X