»   » വീണ്ടുമൊരു മായാവി ചിത്രം

വീണ്ടുമൊരു മായാവി ചിത്രം

Posted By:
Subscribe to Filmibeat Malayalam

വീണ്ടുമൊരു മായാവി ചിത്രം
ഒക്ടോബര്‍ 25, 2002

മലയാളത്തില്‍ ഏറെ കാലത്തിന് ശേഷം ഒരു മായാവി ചിത്രം ഒരുങ്ങുന്നു. കാശില്ലാതെയും ജീവിക്കാം എന്ന ചിത്രത്തിന് ശേഷം ജോസ് പുതുശേരി സംവിധാനം ചെയ്യുന്ന ഉണ്ണിക്കുട്ടന്റെ മായാവി ഒരു മായാവിക്കഥയാണ് പറയുന്നത്.

കൈരളി ചാനലിലെ ജഗപൊഗ എന്ന പരമ്പരയില്‍ മായാവിയായി അഭിനയിക്കുന്ന സജുനാണ് ഈ ചിത്രത്തിലും മായാവിയാവുന്നത്. ഉണ്ണിക്കുട്ടനായി ഫ്രഢി അഭിനയിക്കുന്നു.

കോണ്‍ട്രാക്ടര്‍ മുകുന്ദവര്‍മ്മയുടെ ഒരേയൊരു മകനായ ഉണ്ണിക്കുട്ടന് മായാവിയെ കൂട്ടുകാരനായി കിട്ടുന്നത് യാദൃശ്ചികമായാണ്. ഒരു പഴയ മന വിലയ്ക്കു വാങ്ങിയ വര്‍മ്മ അത് പൊളിച്ച് സാധനങ്ങളെല്ലാം വീട്ടിലേക്ക് കൊണ്ടുവന്നു. ഈ മനയില്‍ ഒരു മായാവി താമസിച്ചിരുന്നു. സാധനങ്ങള്‍ക്കാപ്പം മായാവിയും വര്‍മയുടെ വീട്ടിലേക്കെത്തി.

അന്ന് രാത്രി മായാവി ഉണ്ണിക്കുട്ടന്‍െറ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ ചങ്ങാത്തത്തിലായി. വര്‍മ്മയുടെ അനുജന്‍െറ മകളായ മണിക്കുട്ടിയും മായാവിയുടെ കൂട്ടായി.

വര്‍മ ഒരു ആപത്സന്ധിയിലെത്തിയപ്പോള്‍ സഹായിക്കാന്‍ മായാവി മാത്രമേയുണ്ടായിരുന്നുള്ളൂ. വര്‍മയെ രക്ഷിക്കാനായി മായാവി കാണിക്കുന്ന അത്ഭുതവിദ്യകളാണ് ചിത്രത്തിന്റ ആകര്‍ഷണീയത. ഗ്രാഫിക്സ് സങ്കേതങ്ങള്‍ ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്.

കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ഹനീഫ, സലിംകുമാര്‍, മാമുക്കോയ, മച്ചാന്‍ വര്‍ഗീസ്, അഗസ്റിന്‍, നാരായണന്‍കുട്ടി, ബിന്ദുപണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. തിരക്കഥ രചിച്ചിരിക്കുന്നത് സദനനാണ്. ഛായാഗ്രഹണം രാജീവ് മാധവന്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X