രഞ്ജിത്തിന്റെ ചിത്രത്തില്‍ കാവ്യ
രഞ്ജിത്തിന്റെ ചിത്രത്തില്‍ കാവ്യ
ഒക്ടോബര്‍ 25, 2002
രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ കാവ്യാ മാധവന്‍ നായികയാവുന്നു. മിഴി രണ്ടിലും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി മരം പെയ്യുമ്പോള്‍ എന്ന ചിത്രം ചെയ്യാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും അത് മോഹന്‍ലാലിന്റെ പ്രതിഫല പ്രശ്നത്തെ തുടര്‍ന്ന് നടക്കാതെ പോയതിനെ തുടര്‍ന്നാണ് രഞ്ജിത്ത് പുതിയ ചിത്രം ചെയ്യാനൊരുങ്ങുന്നത്.
രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രമായ നന്ദനം പോലെ മിഴി രണ്ടിലും ലോ ബഡ്ജറ്റ് ചിത്രമാണ്. നന്ദനം ചില സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
നായികാ പ്രധാനമായ ചിത്രമാണ് മിഴി രണ്ടിലും. കാവ്യാ മാധവന്‍ ഒരു വ്യത്യസ്ത കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായകനില്ലെന്ന് പറയാം. ദിലീപ് അതിഥി താരമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത്, ഇന്നസെന്റ്, നരേന്ദ്രപ്രസാദ്, കുഞ്ചന്‍, കല്പന തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
നടന്‍ അഗസ്റിനാണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ ആലോചിച്ചിരുന്ന മോഹന്‍ലാല്‍ ചിത്രവും അഗസ്റിനാണ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.


Click it and Unblock the Notifications