മധുമിത മമ്മൂട്ടിയുടെ നായിക
മധുമിത മമ്മൂട്ടിയുടെ നായിക
ഒക്ടോബര്‍ 25, 2004
ഷാഫി സംവിധാനം ചെയ്യുന്ന തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി തമിഴ്-തെലുങ്ക് നടി മധുമിത വേഷമിടും.
കുടൈക്കല്‍ മഴൈ എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയയായ നടിയാണ് മധുമിത. ഫെയര്‍ ആന്റ് ലൗവ്ലിയാണ് മധുമിത അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രം.
മമ്മൂട്ടി ചിത്രങ്ങളില്‍ അന്യഭാഷാ നടിമാര്‍ നായികമാരാവുന്നത് ഒരു പതിവായിട്ടുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന ബ്ലാക്ക്, ചിത്രീകരണം നടന്നുവരുന്ന വേഷം, ഹിറ്റായ ഓണച്ചിത്രം കാഴ്ച എന്നിവയിലും മമ്മൂുട്ടിയുടെ നായികയായി അന്യഭാഷാനടിമാരാണ് അഭിനയിച്ചത്. ബ്ലാക്കില്‍ തെലുങ്ക് നടി ശ്രേയ റെഡ്ഢിയും വേഷത്തില്‍ ഒരു ഇടവേളക്കു ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന മോഹിനിയുമാണ് മമ്മൂട്ടിയുടെ നായികമാര്‍. കാഴ്ചയില്‍ തെലുങ്ക് നടി പത്മപ്രിയയാണ് നായികയായത്.
ഷാഫി ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് തൊമ്മനും മക്കളും. പുലിവാല്‍കല്യാണത്തിന് ശേഷം ഷാഫി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ 10ന് തുടങ്ങും. വേഷത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷം മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങും.
എറണാകുളം, ഉദുമല്‍പേട്ട് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലാണ് ചിത്രം നിര്‍മിക്കുന്നത്. നവംബറില്‍ റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രം ബ്ലാക്ക് നിര്‍മിച്ചതും ലാലാണ്.


Click it and Unblock the Notifications