ബ്ലാക്കില്‍ മീനാക്ഷിയുടെ നൃത്തം
ബ്ലാക്കില്‍ മീനാക്ഷിയുടെ നൃത്തം
ഒക്ടോബര്‍ 25, 2004
തമിഴിലും ഹിന്ദിയിലുമെന്ന പോലെ പ്രമുഖനടിമാര്‍ ഗാനരംഗത്തില്‍ മാത്രമായി പ്രത്യക്ഷപ്പെടുന്നത് മലയാളത്തിലും പതിവാകുന്നു. മുംതാസിനെ പോലുള്ള ഐറ്റം നൃത്തക്കാരികള്‍ മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും നായികനടിമാര്‍ ഗാനരംഗങ്ങളില്‍ മാത്രമായി പ്രത്യക്ഷപ്പെടുന്ന പ്രവണത മുമ്പ് മലയാളത്തിലുണ്ടായിരുന്നില്ല.
വെള്ളിനക്ഷത്രത്തിലൂടെ ശ്രദ്ധേയയായ തമിഴ് നടി മീനാക്ഷി മമ്മൂട്ടി ചിത്രമായ ബ്ലാക്കില്‍ ഒരു ഗാനരംഗത്തില്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയും റഹ്മാനും പ്രത്യക്ഷപ്പെടുന്ന ഗാനരംഗത്തിലാണ് മീനാക്ഷി നൃത്തം വയ്ക്കുന്നത്.
വെള്ളിനക്ഷത്രം, കാക്കക്കറുമ്പന്‍, യൂത്ത് ഫെസ്റിവല്‍ എന്നീ ചിത്രങ്ങളിലൂടെ മീനാക്ഷി മലയാളത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. മലയാളത്തില്‍ തിരക്കേറി വരുമ്പോഴാണ് മീനാക്ഷി ബ്ലാക്കില്‍ ഗാനരംഗത്തില്‍ മാത്രമായി പ്രത്യക്ഷപ്പെടുന്നത്.
നവ്യാനായര്‍, ഭാവന എന്നീ മുന്‍നിരനടിമാരും ഗാനരംഗത്തില്‍ മാത്രമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അനില്‍ബാബുവിന്റെ പറയാം എന്ന ചിത്രത്തില്‍ ജിഷ്ണുവിനൊപ്പം ഒരു ഗാനരംഗത്തില്‍ നവ്യനായര്‍ ചുവടുവയ്ക്കുന്നുണ്ട്. ദിലീപ് ചിത്രമായ റണ്‍വേയിലാണ് ഭാവന ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്.
പ്രിയദര്‍ശന്റെ കാക്കക്കുയിലില്‍ രമ്യാകൃഷ്ണന്‍ ഒരു ഗാനരംഗത്തില്‍ മാത്രമായി പ്രത്യക്ഷപ്പെട്ടിരുന്നു.


Click it and Unblock the Notifications