ദിലീപ്-കാവ്യ ജോഡി 15-ാമത്തെ ചിത്രത്തില്‍
ദിലീപും കാവ്യാ മാധവനും ഒന്നിക്കുന്ന പതിനഞ്ചാമത്തെ ചിത്രമാണ് ഇന്‍സ്പെക്ടര്‍ ഗരുഡ്. സമീപകാല മലയാള സിനിമയില്‍ കൂടുതല്‍ തവണ ഒന്നിച്ചഭിനയിച്ച താരജോഡിയാണ് ദിലീപും കാവ്യാ മാധവനും.
ഇരുവരും ഏറ്റവുമൊടുവിലായി നായികാനായകന്‍മാരായ ചിത്രം ലോഹിതദാസിന്റെ ചക്കരമുത്താണ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത്, തെങ്കാശിപട്ടണം, രാക്ഷസരാജാവ്, മീശമാധവന്‍, തിളക്കം, സദാനന്ദന്റെ സമയം, മിഴി രണ്ടിലും, റണ്‍വേ, കൊച്ചിരാജാവ്, ലയേണ്‍ എന്നിവയാണ് ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഇന്‍സ്പെക്ടര്‍ ഗരുഡ് ആക്ഷനും കോമഡിയും കലര്‍ത്തി ഒരുക്കുന്ന ചിത്രമായിരിക്കും. സിഐഡി മൂസ, കൊച്ചിരാജാവ് എന്നിവയ്ക്കു ശേഷം ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിഐഡി മൂസയിലേതു പോലെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റോളാണ് ദിലീപിന് ഈ ചിത്രത്തില്‍.
ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, വിജയരാഘവന്‍, ജനാര്‍ദനന്‍, കലാശാല ബാബു, ബിജു കുട്ടന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഉദയക്ൃഷ്ണ-സിബി കെ.തോമസ് ആണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. റണ്‍വേ, സിഐഡി മൂസ, കൊച്ചിരാജാവ്, വെട്ടം, ലയേണ്‍, ചെസ് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ദിലീപിനായി ഈ ജോഡി വീണ്ടും തിരക്കഥ രചിക്കുകയാണ്.
ഛായാഗ്രഹണം പി.സുകുമാര്‍. സംഗീതം അലക്സ് പോള്‍. നവംബര്‍ ആദ്യം കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും. ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications