ബ്ലെസ്സി പരിചയപ്പെടുത്തുന്ന ലക്ഷ്മി ശര്‍മ
തന്റെ രണ്ടു ചിത്രങ്ങളിലും അന്യഭാഷയില്‍ നിന്നാണ് ബ്ലെസ്സി നായികമാരെ കൊണ്ടുവന്നത്. കാഴ്ചയില്‍ പത്മപ്രിയ. തന്മാത്രയില്‍ മീര വാസുദേവ്. ഇരുവരും മലയാളത്തിന്റെ പ്രിയം പിടിച്ചുപറ്റുകയും ചെയ്തു.
കാഴ്ചയിലൂടെ മലയാളത്തിലെത്തിയ പത്മപ്രിയ ഇപ്പോള്‍ മലയാളത്തിലെ ഒന്നാം നിര നടിമാരിലൊരാളാണ്. സൂപ്പര്‍താരങ്ങളുടെ നായികയായി ഏതാനും ചിത്രങ്ങളില്‍ പത്മപ്രിയക്ക് മലയാളത്തില്‍ തിരക്കേറുകയാണ്. ഒപ്പം തമിഴിലും അവസരങ്ങള്‍. കാഴ്ചയിലൂടെയുള്ള തുടക്കം പത്മപ്രിയക്ക് എല്ലാ തരത്തിലും അനുഗ്രഹമായി.
തന്മാത്രയില്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിച്ച മീര വാസുദേവ് ആ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ചു. തന്മാത്രയ്ക്കു ശേഷം മലയാളത്തില്‍ മീരക്ക് തിരക്കായി. തമിഴിലും അവസരങ്ങള്‍ ലഭിച്ചു. തന്മാത്രയ്ക്കു മുമ്പ് സിനിമയില്‍ കാര്യമായ അവസരങ്ങളില്ലാതിരുന്ന മീരയ്ക്ക് ബ്ലെസ്സി ചിത്രം പുതിയ അവസരങ്ങളാണ് സമ്മാനിച്ചത്.
ബ്ലെസ്സിയുടെ കൈപിടിച്ച് മൂന്നാമതൊരു നടി കൂടിയെത്തുന്നത് അവസരങ്ങളുടെ പുതിയ ലോകത്തേക്കാണോ? മമ്മൂട്ടിയെ നായകനാക്കി ബ്ലെസ്സി ഒരുക്കുന്ന പളുങ്ക് എന്ന ചിത്രത്തില്‍ പുതുമുഖം ലക്ഷ്മി ശര്‍മയാണ് നായിക. തെലുങ്കില്‍ നിന്നാണ് ലക്ഷ്മി ശര്‍മ മലയാളത്തിലെത്തുന്നത്.


Click it and Unblock the Notifications