സെക്സിയാവാനില്ലെന്ന് സംവൃത
തമിഴിലെത്തുന്ന നടിമാര്‍ക്ക് അവിടെ പിടിച്ചുനില്‍ക്കണമെങ്കില്‍ ഗ്ലാമര്‍ കാട്ടണമെന്നാണ് അലിഖിത നിയമം. മലയാളത്തില്‍ നിന്ന് നയന്‍താരയെ പോലുള്ള നടിമാര്‍ തമിഴിലെത്തി മുന്‍നിര നടിയായത് ഗ്ലാമര്‍ കാട്ടാന്‍ യാതൊരു മടിയും കാട്ടാത്തതുകൊണ്ടാണ്. ഇപ്പോള്‍ കാര്‍ത്തികയെ പോലുള്ള നടിമാരും തമിഴില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.
എന്നാല്‍ അത്തരം വിട്ടുവീഴ്ചകള്‍ ചെയ്യാനില്ലെന്ന് സംവൃതാ സുനില്‍ തീര്‍ത്തു പറയുന്നു. സെക്സിയായി അഭിനയിക്കാനില്ലെന്ന നിലപാടിലാണ് സംവൃത. ഗ്ലാമര്‍ കാട്ടാതെ അഭിനയിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും സംവൃത പറയുന്നു.
സംവൃതയുടെ ആദ്യ തമിഴ് ചിത്രം ഉയിര്‍ ആണ്. ഈ ചിത്രത്തില്‍ തനിക്ക് ധരിക്കാന്‍ കുഞ്ഞുടുപ്പുകള്‍ കൊണ്ടുവന്നപ്പോള്‍ അത് അണിയാനാവില്ലെന്ന് വ്യക്തമാക്കിയതായി സംവൃത പറഞ്ഞു. തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്ന സംവൃത അവിടെ തനിക്കു ധരിക്കേണ്ട വസ്ത്രങ്ങള്‍ സ്വയം തിരഞ്ഞെടുക്കുകയാണത്രെ.
അപ്രതീക്ഷിതമായാണ് സിനിമയിലെത്തിയത്. അതുകൊണ്ടുതന്നെ ഏതെങ്കിലും വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ പിടിച്ചുനില്‍ക്കണമെന്ന് ആഗ്രഹമില്ല- സംവൃത പറയുന്നു.


Click it and Unblock the Notifications