വിജയകുമാറിന്റെ നായികയായി നന്ദിനി

By Staff

വിജയകുമാറിന്റെ നായികയായി നന്ദിനി
ഒക്ടോബര്‍ 26, 2002

ഈ ഭാര്‍ഗവീ നിലയത്തിന് ശേഷം ബെന്നി പി. തോമസ് സംവിധാനം ചെയ്യുന്ന ചേലുള്ള ചെമ്പരന്തില്‍ വിജയകുമാര്‍ നായികയാവുന്നു. നന്ദിനിയാണ് നായിക.

ജോസുകുട്ടി എന്ന കഥാപാത്രത്തെയാണ് വിജയകുമാര്‍ അവതരിപ്പിക്കുന്നത്. ജോസുകുട്ടിയുടെ സുഹൃത്തായ പപ്പനായി സലിംകുമാറും.

ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത സ്ഥിതിയിലാണ് ഗ്രാമത്തില്‍ നിന്നും ജോസുകുട്ടി നഗരത്തിലെത്തിയത്. നഗരത്തിലെ സുഹൃത്തായ പപ്പന്‍ അവനെ സഹായിച്ചു. പക്ഷേ ജീവിതം പലപ്പോഴും അവര്‍ക്ക് യാതനയായി. ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ വഴി കാണാതെ നില്‍ക്കുന്ന സമയത്താണ് ജ്ഞാനശീലന്‍ എന്നയാള്‍ അവരുടെ മുന്നിലെത്തുന്നത്.

ധാരാളം പണവും മറ്റും നല്‍കാമെന്ന് പറഞ്ഞ് ജ്ഞാനശീലന്‍ അവരെ കൂട്ടിക്കൊണ്ടുപോയി. എന്താണ് തങ്ങള്‍ ചെയ്യേണ്ട ജോലിയെന്ന് അയാള്‍ അവരോട് പറഞ്ഞില്ല. ഒരു കൊട്ടാരത്തിലേക്കാണ് അവരെ അയാള്‍ കൊണ്ടുപോയത്. അവിടെയെത്തിയപ്പോഴാണ് വലിയൊരു ദൗത്യമാണ് തനിക്ക് ചെയ്തുതീര്‍ക്കാനുള്ളതെന്ന് ജോസുകുട്ടി അറിയുന്നത്. കൊട്ടാരത്തിലെ സംഭവങ്ങള്‍ അയാളുടെ ജീവിതത്തിലെ വഴിത്തിരിവായി.

പൂജപ്പുര രവി, ജഗതി ശ്രീകുമാര്‍, മച്ചാന്‍ വര്‍ഗീസ്, ഇന്ദ്രന്‍സ്, കൊച്ചിന്‍ ഹനീഫ, മനുരാജ്, കോട്ടയം സോമരാജ്, നാരായണന്‍കുട്ടി, പറവൂര്‍ ഭരതന്‍, പൊന്നമ്മ ബാബു, ബീന, അംബിക തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

തോമസ് തോപ്പില്‍കുടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു. യേശുദാസ്, എം. ജി. ശ്രീകുമാര്‍, സുജാത എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം രാമലിംഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X