ഭ്രാന്തനായി കലാഭവന്‍ മണി

By Staff

ഭ്രാന്തനായി കലാഭവന്‍ മണി
ഒക്ടോബര്‍ 26, 2002

അന്ധനും മന്ദബുദ്ധിയും പട്ടിപ്പിടുത്തക്കാരനുമായി അഭിനയപ്രകടനത്തിലൂടെ ശ്രദ്ധേയനായ കലാഭവന്‍ മണി മറ്റൊരു വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനില്‍ ബാബു സംവിധാനം ചെയ്യുന്ന വാല്‍ക്കണ്ണാടിയില്‍ ഒരു ഭ്രാന്തനായാണ് കലാഭവന്‍ മണി അഭിനയിക്കുന്നത്.

അപ്പുണ്ണി എന്ന കഥാപാത്രത്തെയാണ് കലാഭവന്‍ മണി അവതരിപ്പിക്കുന്നത്. ആറ് മാസം ഭ്രാന്തിന്റെ ഇരുണ്ട ലോകത്തും ആറു മാസം സാധാരണ ജീവിതത്തിന്റെ വെളിച്ചത്തിലും കഴിയുന്ന മാനസിക വിഭ്രാന്തിയുള്ള കഥാപാത്രം മണിയുടെ അഭിനയ ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാവും.

പകല്‍പ്പൂരത്തിന് ശേഷം അനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വാല്‍ക്കണ്ണാടി. പതിവില്‍ നിന്നും വ്യത്യസ്തമായ ഒരു മുഴുനീള ഹാസ്യകഥയല്ല അനില്‍ ബാബു വാല്‍ക്കണ്ണാടിയില്‍ പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യമുള്ളപ്പോള്‍ തന്നെ ഗൗരവമുള്ള ഒരു കഥയാണ് ചിത്രത്തിലേത്.

എം.ടിയുടെ ഇരുട്ടിന്റ ആത്മാവില്‍ മാത്രമാണ് ഇതിനു മുമ്പ് ഒരു ഭ്രാന്തന്‍ കേന്ദ്രകഥാപാത്രമായി കണ്ടിട്ടുള്ളത്. ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധന്‍ പ്രേക്ഷകരുടെ മനസിനെ നോവിച്ച ഒരു കഥാപാത്രമായിരുന്നു.

ഗീതു മോഹന്‍ദാസാണ് വാല്‍ക്കണ്ണാടിയിലെ നായിക. ഭ്രാന്തിന്റെ ഇരുട്ടിലേക്ക് ഇടയ്ക്കിടെ പോവുന്ന അപ്പുണ്ണിയെ ആത്മാര്‍ഥമായി പ്രണയിക്കുന്ന ദേവൂട്ടിയായി ഗീതു മോഹന്‍ദാസ് അഭിനയിക്കുന്നു. തിലകന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബാബു നമ്പൂതിരി, റിസബാവ, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, അച്ചു, പകല്‍പ്പൂരം മുരളി, കെ.പി.എ.സി. ലളിത, ഗീതു മോഹന്‍ദാസ്, ശ്രീജാചന്ദ്രന്‍, മീനാ ഗണേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ടി. എ. റസാക്കിന്റേതാണ് തിരക്കഥ. എസ്. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. ക്യാമറ ഷാജി. ദാമര്‍സിനിമയുടെ ബാനറില്‍ അനില്‍ ദാമോദരനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X