ജോഷി ചിത്രത്തില്‍ കാവ്യ നായിക
ജോഷി ചിത്രത്തില്‍ കാവ്യ നായിക
ഒക്ടോബര്‍ 26, 2003
ദിലീപ് നായനാവുന്ന ജോഷി ചിത്രത്തിന്റെ പേര് മാറ്റി. റണ്‍വേ എന്നാണ് ചിത്രത്തിന് പുതിയ പേരിട്ടിരിക്കുന്നത്. നേരത്തെ വാളയാര്‍ ചെക്പോസ്റ് എന്ന പേരായിരുന്നു ചിത്രത്തിന് നിശ്ചയിച്ചിരുന്നത്.
പ്രജക്ക് ശേഷം ജോഷി ഒരുക്കുന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ കാവ്യാ മാധവനാണ് നായികയാവുന്നത്. സദാനന്ദന്റെ സമയത്തിന് ശേഷം ദിലീപ്-കാവ്യ ജോഡി ഒന്നിക്കുന്ന ചിത്രമാണിത്.
ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.
ഉദയ്കൃഷ്ണയും സിബി കെ. തോമസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഗീരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സുരേഷ് പീറ്റേഴ്സ് ഈണം പകരുന്നു. ഛായാഗ്രഹണം എസ്. കുമാര്‍.


Click it and Unblock the Notifications