കുസൃതി എത്തുന്നു
കുസൃതി എത്തുന്നു
ഒക്ടോബര്‍ 26, 2004
സാങ്കേതിക കാരണങ്ങളാല്‍ റീലീസ് ചെയ്യാനാവാതെ പെട്ടിയില്‍ കിടക്കുകയായിരുന്ന കുസൃതി പ്രദര്‍ശനത്തിനെത്തുന്നു. അനില്‍ബാബു സംവിധാനം ചെയ്ത കുസൃതി ഹരിശ്രീ അശോകന്‍ ആദ്യമായി നായകനാവുന്ന ചിത്രമാണ്.
നവംബര്‍ മാസത്തില്‍ കുസൃതി തിയേറ്ററുകളിലെത്തും. ഇരട്ടസംവിധായകരായ അനില്‍ബാബുവിന്റെ ഒടുവിലത്തെ ചിത്രമായ പറയാം റീലീസ് ചെയ്യുന്നതും നവംബറിലാണ്. വേര്‍പിരിയാന്‍ തീരുമാനിച്ച അനില്‍ബാബുവിന്റെ രണ്ട് ചിത്രങ്ങളാണ് ഒരേ മാസം തിയേറ്ററുകളിലെത്തുന്നത്.
ഹരിശ്രീ അശോകനെ നായകനാക്കി അനില്‍ബാബു ഒരുക്കിയ കുസൃതി കൃപാ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. സാങ്കേതികകാരണങ്ങളാല്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് ഏറെ വൈകുകയായിരുന്നു.
ഒട്ടേറെ നര്‍മമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ചിത്രമാണ് കുസൃതി. നടി ചിപ്പിയുടെ സഹോദരി മുത്താണ് ഈ ചിത്രത്തില്‍ നായികയാവുന്നത്. പരേതനായ നരേന്ദ്രപ്രസാദ് ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ദ്രന്‍സ്, രാജന്‍ പി. ദേവ്, സലിംകുമാര്‍, കൊച്ചുപ്രേമന്‍, സ്ഫടികം ജോര്‍ജ്, മാണി സി. കാപ്പന്‍ എന്നിവരും ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു.
രാജന്‍ കിരിയത്താണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒരു സര്‍ക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് കുസൃതി പറയുന്നത്. എസ്. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു.


Click it and Unblock the Notifications