മോഹന്‍ലാല്‍-ജോഷി ടീം വീണ്ടും
മോഹന്‍ലാല്‍-ജോഷി ടീം വീണ്ടും
ഒക്ടോബര്‍ 26, 2004
മാമ്പഴക്കാലത്തിന് ശേഷം മോഹന്‍ലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു. കുട്ടിക്കുറുമ്പന്‍ എന്നാണ് പുതിയ ലാല്‍-ജോഷി ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മാമ്പഴക്കാലത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാവുമ്പോഴേക്കും പുതിയ ചിത്രത്തിന് ജോഷിയും മോഹന്‍ലാലും രൂപം നല്‍കിക്കഴിഞ്ഞു. മാമ്പഴക്കാലത്തിന് തിരക്കഥയെഴുതിയ ടി. എ. ഷാഹിദാണ് കുട്ടിക്കുറുമ്പനും തിരക്കഥ രചിക്കുന്നത്.
ദീപാവലി ചിത്രമെന്ന നിലയില്‍ തിയേറ്ററുകളിലെത്തുന്ന മാമ്പഴക്കാലം നവംബര്‍ ആദ്യവാരത്തില്‍ റിലീസ് ചെയ്യും. തന്റെ പതിവുശൈലിയില്‍ നിന്ന് വ്യത്യസ്തമായി കുടുംബപശ്ചാത്തലത്തിലുള്ള ഒരു ചിത്രം ഒരുക്കിയ ജോഷി ഏതാണ്ട് അതേ മട്ടിലൊരു ചിത്രമാണ് വീണ്ടുമൊരുക്കുന്നത്.
ഒരു ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും നായകനും നിര്‍മാതാവും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കുട്ടിക്കുറുമ്പനുണ്ട്. മാമ്പഴക്കാലം നിര്‍മിച്ച അരോമ മണിയാണ് അരോമ മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ കുട്ടിക്കുറുമ്പനും നിര്‍മിക്കുന്നത്. അടുത്ത വിഷുവിന് ചിത്രം റീലീസ് ചെയ്യുന്ന വിധത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. അരോമ മൂവീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.
ടി. എ. ഷാഹിദ് തിരക്കഥ രചിക്കുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് കുട്ടിക്കുറുമ്പന്‍. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ബാലേട്ടന്‍, നാട്ടുരാജാവ് എന്നിവയ്ക്ക് തിരക്കഥയെഴുതിയത് ടി. എ. ഷാഹിദാണ്.


Click it and Unblock the Notifications