മീരയുടെ മൗര്യ തീയറ്ററുകളില്‍

By Staff

മീരയുടെ മൗര്യ തീയറ്ററുകളില്‍
ഒക്ടോബര്‍ 26, 2004

ബാംഗ്ലൂര്‍: മീരാ ജാസ്മിന്റെ കന്നഡ ചിത്രമായ മൗര്യ പ്രദര്‍ശനത്തിനെത്തി. മറുഭാഷാ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സമര പാതയിലാണ് കന്നഡ ചലച്ചിത്ര രംഗമെങ്കിലും ദസറയ്ക്കിറങ്ങിയ ഈ പുതിയ ചിത്രത്തെ കന്നഡ പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയാണ്.അലമേലുവെന്ന നിഷ്ക്കളങ്കയായ തെലുങ്ക് പെണ്‍കുട്ടിയുടെ വേഷത്തിലാണ് മീരാജാസ്മിന്‍ അഭിനയിക്കുന്നത്.

കന്നഡ സൂപ്പര്‍ താരം രാജ്കുമാറിന്റെ മകന്‍ പുനീത് രാജ്കുമാറാണ് നായകന്‍. ബാംഗ്ലൂരില്‍ കട്ടൗട്ടുകള്‍ ഉയര്‍ത്തിയും അലങ്കാരങ്ങളൊരുക്കിയും തിയേറ്ററുകളില്‍ ഉത്സവഛായ പടര്‍ത്തിയാണ് പ്രേക്ഷകര്‍ മൗര്യ യെ വരവേല്‍ക്കുന്നത്.

പുനീത് രാജ്കുമാറിന്റെ മനു എന്ന കഥാപാത്രവും അലമേലുവും തമ്മിലുള്ള പ്രണയവും ജീവിതബന്ധങ്ങളുടെ തീഷ്ണതയും ഇതിവൃത്തമാക്കിയാണ് മൗര്യയിലെ കഥ വികസിക്കുന്നത്.കര്‍ണാടകത്തിലെ 24 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്.

മീര ഇപ്പോള്‍ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ചിത്രത്തിന് കൂടുതല്‍ കാണികളെത്താന്‍ കാരണമാവുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ കണക്ക് കൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X