പ്രിയനന്ദനന്‍ ചിത്രത്തില്‍ മുരളിക്ക് ഇരട്ടവേഷം
പ്രിയനന്ദനന്‍ ചിത്രത്തില്‍ മുരളിക്ക് ഇരട്ടവേഷം
ഒക്ടോബര്‍ 26, 2005
പ്രിയനന്ദനന്‍ ആദ്യമായി സംവിധാനം ചെയ്ത നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മുരളിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. പ്രിയനന്ദന്റെ രണ്ടാമത്തെ ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മുരളിയാണ്.
പുലിജന്മം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുരളി ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. ആദ്യമായാണ് മുരളി ഡബിള്‍റോള്‍ അവതരിപ്പിക്കുന്നത്. തോറ്റം കലാകാരന്‍മാരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്ന ചിത്രത്തില്‍ കാരി എന്ന തോറ്റം രൂപത്തിന്റെ ആശാനായ വൃദ്ധനായും പ്രകാശന്‍ എന്ന മധ്യവയസ്കനായുമാണ് മുരളി വേഷമിടുന്നത്.
എന്‍.പ്രഭാകരന്റെ പുലിജന്മം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. സിന്ധുമേനോനാണ് ചിത്രത്തിലെ നായിക. വി.കെ.ശ്രീരാമന്‍, മുല്ലനേഴി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
നേരത്തെ എം.ടി.വാസുദേവന്‍നായരുടെ അജ്ഞാതന്റെ സ്മാരകത്തില്‍ എന്ന കഥയെ ആസ്പദമാക്കി ഒരു ചിത്രമൊരുക്കാന്‍ പ്രിയനന്ദനന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ആ പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നു.


Click it and Unblock the Notifications











