മമ്മൂട്ടി ചിത്രത്തിലൂടെ നിഖിത വീണ്ടും

By Staff

മമ്മൂട്ടി ചിത്രത്തിലൂടെ നിഖിത വീണ്ടും
ഒക്ടോബര്‍ 26, 2005

ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ നായികയായാണ് നിഖിത മലയാളത്തിലെത്തിയത്- ഫാസില്‍ മലയാളത്തിനു പരിചയപ്പെടുത്തിയ മകന്‍ ഷാനുവിന്റെ നായികയായി.

കൈയെത്തും ദൂരത്ത് വന്‍പരാജയമായതോടെ ചിത്രത്തിലെ നായകന്‍ ഷാനുവിന് ആദ്യചിത്രത്തോടെ സിനിമാജീവിതം അവസാനിപ്പിക്കേണ്ടിവന്നു. അന്യഭാഷാ നടിയായ നിഖിതക്കും മലയാളത്തില്‍ പിന്നീട് ഉടന്‍ അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ നീണ്ട ഇടവേളക്കു ശേഷം നിഖിത മലയാളത്തില്‍ തിരിച്ചെത്തുകയാണ്. മമ്മൂട്ടി ചിത്രം ബസ് കണ്ടക്ടറിലൂടെയാണ് നിഖിത മലയാളത്തില്‍ ഒരു രണ്ടാം വരവ് നടത്തുന്നത്.

കൈയെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ മമ്മൂട്ടിയും അതിഥി താരമായി അഭിനയിച്ചിരുന്നു. നായികാനായകന്‍മാരായ ഷാനുവിനെയും നിഖിതയെയും ഒന്നിപ്പിക്കുക എന്ന ദൗത്യം നിര്‍വഹിക്കുന്ന ഡോ.ഗോപി എന്ന കഥാപാത്രമായിരുന്നു മമ്മൂട്ടിക്ക്. കൈയെത്തും ദൂരത്തിനു ശേഷം നിഖിത വീണ്ടും മലയാളത്തിലെത്തുമ്പോള്‍ കൂറെക്കൂടി മുതിര്‍ന്നിരിക്കുന്നുവെന്ന് പറയാം. ബസ് കണ്ടക്ടറില്‍ മമ്മൂട്ടിയുടെ നായികയാണ് നിഖിത വേഷമിടുന്നത്.

തെലുങ്കിലും തമിഴിലും ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ നിലനില്‍ക്കാന്‍ ശ്രമിക്കുന്ന നിഖിതയ്ക്ക് മലയാളത്തില്‍ ലഭിച്ചിരിക്കുന്നത് മികച്ച കഥാപാത്രമാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമായ ബസ് കണ്ടക്ടര്‍ കുഞ്ഞാക്കയെ പ്രണയിക്കുന്ന നൂര്‍ജഹാന്‍ ടീച്ചറായാണ് നിഖിത തന്റെ രണ്ടാമത്തെ മലയാള ചിത്രത്തില്‍ വേഷമിടുന്നത്.

കുഞ്ഞാക്കയ്ക്കും നൂര്‍ജഹാനെ ഇഷ്ടമാണ്. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് നൂര്‍ജഹാനെയായിരിക്കുകയും ചെയ്യും. എന്നാല്‍ ഇളയ സഹോദരി സെലീനയുടെ രോഗം മാറിയിട്ടേ വിവാഹം ചെയ്യൂ എന്ന തീരുമാനത്തിലാണ് കുഞ്ഞാക്ക. ആ തീരുമാനത്തില്‍ മാറ്റമില്ല. കുഞ്ഞാക്കയ്ക്കു വേണ്ടി എത്ര കാലം വരെ കാത്തിരിക്കാനും നൂര്‍ജഹാന്‍ തയ്യാറാണ്.

നൂര്‍ജഹാന്‍ ടീച്ചറുടെ വേഷം മലയാളത്തില്‍ തനിക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന പ്രതീക്ഷയിലാണ് നിഖിത. മലയാളത്തില്‍ ആദ്യചിത്രത്തില്‍ ടീനേജ് പുതുമുഖത്തിന്റെ നായികയായതിനു ശേഷം രണ്ടാമത്തെ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാവാന്‍ അവസരം ലഭിച്ചതു തന്നെ തന്റെ ഭാഗ്യമായാണ് നിഖിത കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X