പ്രേക്ഷകര്‍ പറഞ്ഞാല്‍ ചിത്രം മാറ്റും!
മമ്മൂട്ടി എഴുത്തുകാരനായി വേഷമിടുന്ന കയ്യൊപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംവിധായകന്‍ രഞ്ജിത്ത് 18 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും ചിത്രം ഇനിയും പൂര്‍ത്തിയാവാനിരിക്കുന്നതേയുള്ളൂ. ചിത്രത്തിന്റെ ഫസ്റ് പ്രിന്റ് കാണുന്ന പ്രേക്ഷകര്‍ക്ക് ചിത്രത്തില്‍ ഇനിയും മാറ്റങ്ങള്‍ വരുത്താം!
ചിത്രത്തിന്റെ ഫസ്റ് പ്രിന്റ് ക്ഷണിക്കപ്പെട്ട സദസിലായിരിക്കും പ്രദര്‍ശിപ്പിക്കുക. ചിത്രം കാണുന്നവരുടെ അഭിപ്രായത്തിന് അനുസരിച്ച് ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് രഞ്ജിത് പറഞ്ഞു.
മലയാള സിനിമയില്‍ ആദ്യമായിട്ടായിരിക്കും പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ കേട്ട് ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താനായി ഒരു സംവിധായകന്‍ കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പോലും അഭിനേതാക്കളുടെയോ മറ്റു സഹപ്രവര്‍ത്തകരുടെയോ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ തയ്യാറല്ലാത്ത സംവിധായകര്‍ അരങ്ങു വാഴുന്ന മലയാളത്തിലാണ് ഷൂട്ടിംഗിനു ശേഷവും ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരു സംവിധായകന്‍ തയ്യാറായി ഇരിക്കുന്നത്!
ചിത്രത്തില്‍ മമ്മൂട്ടി പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. ലോ ബജറ്റിലുള്ള ഈ ചിത്രം നിര്‍മിച്ചതും രഞ്ജിത്താണ്.


Click it and Unblock the Notifications