മോഹന്‍ലാലിന് നാലു ചിത്രങ്ങള്‍
മോഹന്‍ലാലിന് നാലു ചിത്രങ്ങള്‍
ഒക്ടോബര്‍ 27, 2000
പ്രിയദര്‍ശന്‍, തമ്പി കണ്ണന്താനം, കമല്‍ എന്നിവരുടേതിനു പുറമെ തിരക്കഥാകൃത്ത് രഞ്ജിത് സംവിധായക മേലങ്കിയണിയുന്ന ചിത്രത്തിലും മോഹന്‍ലാല്‍ നായകന്‍.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ലാല്‍ ചിത്രത്തില്‍ ജഗതിയും ശ്രീനിവാസനും ഇന്നസെന്റും ഉണ്ടായിരിക്കും. ചന്ദ്രലേഖയ്ക്കു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്്. പ്രിയദര്‍ശന്റെ ഹിന്ദി ചിത്രമായ തേരേ ഘര്‍ മേരേ ഘറിന്റെ ചിത്രീകരണ പൂര്‍ത്തിയായാല്‍ ലാല്‍ ചിത്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങും.
തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഒന്നാമന്‍ എന്നു പേരിട്ടിട്ടുണ്ട്. ജി.കെ. ഫിലിംസിന്റെ ബാനറില്‍ ഗോവിന്ദന്‍കുട്ടി നിര്‍മ്മിക്കുന്ന ഈ ചിത്രം ഷോഗണ്‍ ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുക. ചെന്നൈയിലും കൊച്ചിയിലുമായിരിക്കും ഷൂട്ടിംഗ് .
കമലിന്റെ മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുന്നത് ജോണി സാഗരികയാണ്. ഇതു വരെ പേരിടാത്ത ഈ ചിത്രത്തിന്റെ പ്രവര്‍ത്തനം മൂന്നു മാസത്തിനകം തുടങ്ങും. നിറത്തിന്റെ തമിഴ് പതിപ്പായ പിരിയാത വരം വേണ്ടും പൂര്‍ത്തിയായാല്‍ കമല്‍ ഈ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങും.
തിരക്കഥാ കൃത്തായ രഞ്ജിത് ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിലും ലാല്‍ തന്നെയാണ് നായകന്‍. ആശീര്‍വാദ് പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications