സന്തോഷ്ശിവനും ശ്രീനിയും ഹോളിവുഡിലേക്ക്
സന്തോഷ്ശിവനും ശ്രീനിയും ഹോളിവുഡിലേക്ക്
ഒക്ടോബര്‍ 27, 2001
മലയാളത്തിന്റെ മുദ്രകളുമായി സന്തോഷ്ശിവനും ശ്രീനിവാസനും ഹോളിവുഡ് സിനിമയിലേക്ക്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രത്തില്‍ ശ്രീനിവാസനാണ് നായകനാവുന്നത്.
പ്രശസ്തമായ ഹോളിവുഡ് ബാനറാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നല്ലാതെ കൂടുതലൊന്നും ഈ ഹോളിവുഡ് പദ്ധതിയെപ്പറ്റി സന്തോഷ് ശിവന്‍ വെളിപ്പെടുത്തിയിട്ടില്ല.
അമേരിക്കയിലെ വംശീയ സംഘര്‍ഷങ്ങളുടെ കഥയാണ് തന്റെ ഹോളിവുഡ് ചിത്രത്തിന്റെ പ്രമേയമെന്ന് സന്തോഷ് ശിവന്‍ പറയുന്നു. പ്രവാസികളിലൂടെ കണ്ണിലൂടെ അമേരിക്കന്‍ സമൂഹത്തെ നോക്കിക്കാണാനാണ് സന്തോഷ് ശിവന്‍ ഈ സിനിമയിലൂടെ ശ്രമിക്കുന്നത്. അമേരിക്കയില്‍ ഏഷ്യന്‍ വംശക്കാര്‍ക്കുനേരെ നിലനില്ക്കുന്ന വിവേചനത്തിന്റെ ആഴമറിയാന്‍ കൂടിയാണ് സന്തോഷിന്റെ ശ്രമം. അമേരിക്കയില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിയുടെ വേഷമാണ് ശ്രീനിവാസന്റേത്.
ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവന്‍ തന്നെ. ഹിന്ദി ചിത്രമായ അശോക ഇന്ത്യയ്ക്കു പുറത്തു പ്രദര്‍ശിപ്പിച്ചപ്പോള്‍ സന്തോഷ്ശിവന്‍ ഏറെ പ്രശംസ നേടുകയുണ്ടായി. അശോകയുടെ ഈ വിജയം സന്തോഷ്ശിവന് കൂടുതല്‍ ആത്മവിശ്വാസം നേടിക്കൊടുക്കുന്നു.


Click it and Unblock the Notifications