ഉദയകുമാറിന്റെ കല്യാണക്കുറിമാനം
ഉദയകുമാറിന്റെ കല്യാണക്കുറിമാനം
ഒക്ടോബര്‍ 27, 2003
നവാഗത സംവിധായകനായ ഉദയകുമാര്‍ ഒരുക്കുന്ന ചിത്രമാണ് കല്യാണക്കുറിമാനം. തമിഴ്നടന്‍ അബാസാണ് ചിത്രത്തില്‍ നായകനാവുന്നത്.
കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം അബാസ് നായകനാവുന്ന മലയാള ചിത്രമാണ് കല്യാണക്കുറിമാനം.
ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്- അമ്പിളിദേവി, മന്യ. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അമ്പിളിദേവി അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണിത്. ചന്ദ്രാലക്ഷ്മണ്‍, സുധീഷ്, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖതാരങ്ങള്‍.
ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെ. തിരക്കഥ വി. ആര്‍. ഗോപാലകൃഷ്ണനും സംഭാഷണങ്ങള്‍ അജിയും രചിച്ചിരിക്കുന്നു. ക്യാമറ രാമചന്ദ്രബാബു. ലക്ഷ്മി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications