twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റോഷന്‍ നോട്ട്ബുക്ക് എഴുതുന്നു

    By Staff
    |

    റോഷന്‍ ആന്‍ഡ്രൂസ് ഒരു നോട്ട്ബുക്ക് എഴുതുകയാണ്. കൗമാര മനസുകളിലെ വികാര വിചാരങ്ങളും പ്രണയവും സ്വപ്നങ്ങളും വരച്ചുകാട്ടുകയാണ് ഈ നോട്ട്ബുക്കില്‍. ഒപ്പം കൗമാരപ്രായക്കാരായ മക്കളെ കുറിച്ച് മാതാപിതാക്കള്‍ക്കായി ചില സന്ദേശങ്ങളും റോഷന്‍ നോട്ട് ബുക്കില്‍ എഴുതിവയ്ക്കുന്നു.

    ഊട്ടിയിലെ ഒരു പ്രമുഖ ബോഡിംഗ് സ്കൂളിന്റെ പശ്ചാത്തലത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന നോട്ട്ബുക്ക് കൗമാര മനസുകളുടെ മാനസികഭാവങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. മലയാള സിനിമ അധികമൊന്നും പ്രമേയമാക്കിയിട്ടില്ലാത്ത കൗമാരത്തിന്റെ ഉണര്‍വുകളും പതര്‍ച്ചകളും റോഷന്‍ ഈ ചിത്രത്തിന് വിഷയമാക്കുന്നു.

    ഏവര്‍ക്കും പരിചിതമായ ഒന്നാണ് നോട്ട്ബുക്ക്. പലതും എഴുതി സൂക്ഷിക്കാനുള്ള പുസ്തകം. പിന്നീടത് മറിച്ചുനോക്കുമ്പോള്‍ ഒരു പിടി ഓര്‍മകള്‍ മനസില്‍ തെളിയും. നോട്ട് ബുക്ക് ഈസ് ഫുള്‍ ഒഫ് സ്വീറ്റ് മെമറ്റീസ്. മധുരസ്മരണകളുടെ ആകത്തുകയായിരിക്കും ഈ ചിത്രവും- റോഷന്‍ പറയുന്നു.

    മാതാപിതാക്കളില്‍ നിന്നു മാറി താമസിക്കേണ്ടി വരുന്ന കൗമാരപ്രായക്കാര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കാതല്‍. ബോഡിംഗുകളില്‍ താമസിക്കുന്ന കൗമാരപ്രായക്കാരായ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മാതാപിതാക്കളുടെ അഭാവത്തില്‍ അവര്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവഗതികള്‍. സ്കൂള്‍ വിദ്യാഭ്യാസം വരെ മാതാപിതാക്കളോടൊപ്പം തന്നെ മക്കള്‍ താമസിക്കണമെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്.

    ഏതാനും പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ വിജയസാധ്യതയെ കുറിച്ചുള്ള വേവലാതികള്‍ റോഷനെ അലട്ടുന്നില്ല. പ്രേക്ഷകരുടെ മനസെന്താണെന്ന് തനിക്കറിയില്ലെന്നും പ്രേക്ഷകരുടെ പിന്നാലെ പോകാന്‍ താനാഗ്രഹിക്കുന്നില്ലെന്നും റോഷന്‍ പറയുന്നു.

    ഇത്തരം സിനിമകള്‍ ചെയ്യാന്‍ മാധ്യമങ്ങളുടെ പിന്തുണ വേണമെന്നും അല്ലെങ്കില്‍ സിനിമ ചില ചട്ടക്കൂട്ടുകളില്‍ ഉറച്ചുപോകുമെന്നും റോഷന്‍ പറഞ്ഞു. വിജയപരാജയങ്ങളെ കുറിച്ച് ചിന്തിക്കാതെയാണ് താനീ സിനിമ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X