»   » ഗൃഹസ്ഥാശ്രമത്തില്‍ രണ്ടു കഥാപാത്രങ്ങള്‍ മാത്രം

ഗൃഹസ്ഥാശ്രമത്തില്‍ രണ്ടു കഥാപാത്രങ്ങള്‍ മാത്രം

Posted By:
Subscribe to Filmibeat Malayalam

ഗൃഹസ്ഥാശ്രമത്തില്‍ രണ്ടു കഥാപാത്രങ്ങള്‍ മാത്രം
ഒക്ടോബര്‍ 28, 2000

ഗുഡ് ഡോട്ട് കോം നിര്‍മ്മിച്ച് സുനില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ഗൃഹസ്ഥാശ്രമം എന്ന ചിത്രത്തില്‍ രണ്ടു കഥാപാത്രങ്ങള്‍ മാത്രം!

എല്ലാം ത്യജിച്ച് തീരെ ചെറുതാവുന്ന മനുഷ്യമനസ്സുകളുടെ സങ്കീര്‍ണ്ണമായ കഥയാണ് ഗൃഹസ്ഥാശ്രമം. ഒരു പ്രത്യേക സാഹചര്യത്തില്‍ വേശ്യാവൃത്തി സ്വീകരിക്കേണ്ടി വന്ന സുന്ദരിയായൊരു യുവതിയാണ് ഉഷ. ഉഷയുടെ സ്ഥിരം കസ്റമറായ ഒരാള്‍ അവളെ ജീവിതപങ്കാളിയാക്കുന്നു.

ഉഷ വേശ്യാവൃത്തി ഉപേക്ഷിച്ച് അയാളുടെ ജീവിതത്തില്‍ എത്തിച്ചേര്‍ന്നതോടെ ആ ചെറുപ്പക്കാരന് ഒരു പാട് പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും എല്ലാം അവന് നഷ്ടമാവുന്നു.

ഗൃഹസ്ഥാശ്രമത്തിന്റെ കഥയും തിരക്കഥയും സംവിധായകന്‍ സുനില്‍കുമാറിന്റേതു തന്നെയാണ്. ഛായാഗ്രഹണം രാജീവ് രവി. രണ്ടു പുതുമുഖങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X