മാമ്പഴക്കാലത്തില്‍ ലക്ഷ്മി അതിഥി
മാമ്പഴക്കാലത്തില്‍ ലക്ഷ്മി അതിഥി
ഒക്ടോബര്‍ 28, 2004
മോഹന്‍ലാല്‍ നായകനായ ജോഷിയുടെ മാമ്പഴക്കാലം എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമി അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.
മോഹന്‍ലാലിന്റെ പ്രതാപ് കെ. ചന്ദ്രന്‍ എന്ന കഥാപാത്രം വിവാഹാലോചന നടത്തുന്ന ഒരു പെണ്‍കുട്ടിയായാണ് ലക്ഷ്മി ഗോപാലസ്വാമി ചിത്രത്തില്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ പെണ്‍കുട്ടിയെ കാണാനായി പോവുന്ന രംഗത്താണ് ലക്ഷ്മി ഗോപാലസ്വാമി പ്രത്യക്ഷപ്പെടുന്നത്.
നേരത്തെ ലക്ഷ്മി ഗോപാലസ്വാമി മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. വാമനപുരം ബസ് റൂട്ടിലാണ് ലക്ഷ്മി ഗോപാലസ്വാമിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഈ ചിത്രം വന്‍പരാജയമായതിനെ തുടര്‍ന്ന് ലക്ഷ്മി ഗോപാലസ്വാമിക്ക് പിന്നീട് മലയാളത്തില്‍ അവസരങ്ങളൊന്നും ലഭിച്ചില്ല. വാമനപുരം ബസ് റൂട്ടിന് ശേഷം ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുന്ന ചിത്രം മാമ്പഴക്കാലമാണ്. ശോഭനയാണ് മാമ്പഴക്കാലത്തില്‍ മോഹന്‍ലാലിന്റെ നായികയാവുന്നത്.
ലക്ഷ്മി ഗോപാലസ്വാമി നായികയായി അഭിനയിച്ച ഹരികുമാറിന്റെ പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയായി ഏറെയായെങ്കിലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ നായകന്‍.
ലോഹിതദാസിന്റെ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ലക്ഷ്മി കൊച്ചുകൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം എന്നീ ചിത്രങ്ങളിലാണ് പിന്നീട് അഭിനയിച്ചത്. നൃത്തരംഗത്തു നിന്നും സിനിമയിലെത്തിയ ഈ നടിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല.


Click it and Unblock the Notifications











