അക്ബറും ജോസും വീണ്ടും ഒന്നിച്ചു

By Staff

അക്ബറും ജോസും വീണ്ടും ഒന്നിച്ചു
ഒക്ടോബര്‍ 28, 2005

സിദ്ദിക്ക്ലാല്‍, അനില്‍ബാബു തുടങ്ങിയ ഇരട്ടസംവിധായകരെ മാതൃകയാക്കി സംവിധാനരംഗത്തെത്തിയ അക്ബര്‍ ജോസ് രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്- മഴത്തുള്ളികിലുക്കം, സദാനന്ദന്റെ സമയം. രണ്ടിലും നായകനായത് ജനപ്രിയ നായകനായ ദിലീപ്.

കമലിന്റെ സഹസംവിധായകരായി സംവിധാനം പഠിച്ച ഇരുവരും മഴത്തുള്ളിക്കിലുക്കത്തിലൂടെ സ്വതന്ത്രസംവിധായകരായപ്പോള്‍ ദിലീപിനെ തന്നെ നായകനായി കിട്ടി. ചിത്രം വലിയ വിജയമായില്ലെങ്കിലും നിര്‍മാതാവിന് നഷ്ടം വരുത്തിവച്ചില്ല. അതുകൊണ്ടാണ് ദിലീപ് അക്ബര്‍ ജോസിന്റെ രണ്ടാമത്തെ ചിത്രത്തിനും ഡേറ്റ് നല്‍കിയത്. അങ്ങനെ സദാനന്ദന്റെ സമയം പിറവികൊണ്ടു.

ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായിരുന്നിട്ടും സദാനന്ദന്റെ സമയം വന്‍പരാജയമായി. കണ്ടിരിക്കാന്‍ പറ്റാത്ത ചിത്രമെന്ന് പ്രേക്ഷകര്‍ വിധിയെഴുതിയതോടെ ദിലീപിന്റെ സമയത്തിനും സദാനന്ദന്റെ സമയത്തെ രക്ഷിക്കാനായില്ല.

സദാനന്ദന്റെ സമയം വന്‍പരാജയമായതിനെ തുടര്‍ന്ന് ഇനി വേര്‍പിരിയുന്നതാവും നല്ലതെന്ന തോന്നലായി അക്ബര്‍ ജോസിന്. ഇരട്ടസംവിധായകരാവാന്‍ തങ്ങള്‍ക്കു മാതൃകയായ സിദ്ദിക്ക്ലാലും അനില്‍ബാബുവും തന്നെ വേര്‍പിരിയുന്നതിലും അവര്‍ക്കു വഴികാട്ടിയായുണ്ടല്ലോ. പക്ഷേ അങ്ങനെ വേര്‍പിരിഞ്ഞ് സ്വന്തമായി ചിത്രമൊരുക്കാമെന്ന തീരുമാനത്തിലെത്തിയ അക്ബറിനും ജോസിനും ഒരു ചിത്രം പോലും കിട്ടിയില്ല.

രണ്ടുവര്‍ഷത്തോളം പല പ്രൊജക്ടുകള്‍ക്കായി ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. അതോടെ വേര്‍പിരിഞ്ഞത് ദോഷമായി എന്ന തോന്നലായി ഇരുവര്‍ക്കും. അങ്ങനെ വീണ്ടും ഒന്നിക്കാന്‍ അവര്‍ തീരുമാനിച്ചു.

ആദ്യത്തെ രണ്ട് ചിത്രങ്ങളില്‍ ദിലീപാണ് നായകനായതെങ്കില്‍ വീണ്ടും ഒന്നിച്ച ഇരട്ടസംവിധായകരുടെ പുതിയ ചിത്രത്തില്‍ കലാഭവന്‍ മണിയാണ് നായകന്‍. ആണ്ടവന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X