മണിക്കുട്ടന്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം
കായംകുളം കൊച്ചുണ്ണി എന്ന ടിവി സീരിയലിലൂടെ പ്രശസ്തനായ മണിക്കുട്ടന്‍ അതില്‍ അഭിനയിക്കുന്നത് നിര്‍ത്തിയാണ് വിനയന്റെ ബോയ്ഫ്രണ്ടില്‍ നായകനായെത്തിയത്. നായകവേഷത്തിലൂടെ സിനിമയില്‍ തുടക്കം കുറിക്കാന്‍ അവസരം ലഭിച്ചെങ്കിലും ബോയ്ഫ്രണ്ട് പരാജയപ്പെട്ടതോടെ മണിക്കുട്ടന് ഉടനൊന്നും കൂടുതല്‍ അവസരങ്ങള്‍ കിട്ടിയില്ല.
നായകവേഷമല്ലെങ്കിലും ഇപ്പോള്‍ ചില നല്ല വേഷങ്ങള്‍ മണിക്കുട്ടനെ തേടിയെത്തുന്നുണ്ട്. മലയാളത്തിലെ മൂന്ന് സൂപ്പര്‍താരങ്ങളുടെയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച മണിക്കുട്ടന്‍ പതുക്കെ സിനിമയില്‍ ചുവടുറപ്പിക്കുകയാണ്.
ബഡാ ദോസ്തില്‍ സുരേഷ് ഗോപിയുടെ അനുജനായാണ് മണിക്കുട്ടന്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈയിലും മണിക്കുട്ടന് ഒരു നല്ല വേഷമുണ്ട്. മമ്മൂട്ടി നായകനായ മായാവിയാണ് മണിക്കുട്ടന്‍ വേഷമിടുന്ന മറ്റൊരു ചിത്രം. ഈ ചിത്രത്തിലും മണിക്കുട്ടന് ഒരു പ്രധാന വേഷമാണ് ലഭിച്ചിരിക്കുന്നത്.
ബഡാ ദോസ്ത് റംസാന്‍ ചിത്രമായി തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. ഛോട്ടാ മുംബൈയുടെയും മായാവിയുടെയും ചിത്രീകരണം അടുത്ത വര്‍ഷമാദ്യം ആരംഭിക്കും.


Click it and Unblock the Notifications