സുരേഷ് ഗോപി വീണ്ടും അധോലോകത്തില്‍
തുടര്‍ച്ചയായ ചില പൊലീസ് വേഷങ്ങള്‍, രണ്ടു ചിത്രങ്ങളില്‍ മന്ത്രിപദം, ഇനി വീണ്ടും അധോലോക നായകന്‍.. ഇങ്ങനെയാണ് തന്റെ ചിത്രങ്ങളിലെ സുരേഷ് ഗോപിയുടെ കഥാപാത്രങ്ങളുടെ സ്വഭാവം.
ഭരത്ചന്ദ്രന്‍ ഐപിഎസിനു ശേഷം സുരേഷ് ഗോപി ചെയ്ത ടൈഗറിലും പൊലീസ് വേഷമായിരുന്നു. രാഷ്ട്രത്തില്‍ മുഖ്യമന്ത്രിയായപ്പോള്‍ പതാകയില്‍ വ്യവസായമന്ത്രിയായി. എല്ലാം നേരത്തെ സുരേഷ് ഗോപി നേരത്തെ ചെയ്ത വേഷങ്ങള്‍ തന്നെ. ജനാധിപത്യത്തില്‍ മുഖ്യമന്ത്രിയായി നേരത്തെ വേഷമിട്ടിരുന്നതാണല്ലോ.
പൊലീസ് വേഷങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ സുരേഷ് ഗോപി കൂടുതലും ചെയ്തിട്ടുള്ളത് അധോലോക നായകന്റെ വേഷങ്ങളാണ്. സൂപ്പര്‍താരത്തിന്റെ പുനര്‍ജന്മത്തില്‍ പഴയ വേഷങ്ങള്‍ തന്നെ വീണ്ടും ആടിനോക്കുകയാണ്. പൊലീസ് കഥാപാത്രങ്ങളും മന്ത്രി വേഷങ്ങളും കഴിഞ്ഞപ്പോള്‍ അധോലോക നായകന്റെ വേഷം. പുതിയ രണ്ട് ചിത്രങ്ങളില്‍ സുരേഷ് ഗോപി അധോലോക നായകനായാണ് വേഷമിടുന്നത്.
റംസാന്‍ ചിത്രമായെത്തിയ ബഡാദോസ്തില്‍ സുരേഷ് ഗോപി തോക്ക് ചൂണ്ടി, കവിള്‍ വിറപ്പിച്ച് അലറിവിളിക്കുന്ന അധോലോക നായകന്റെ വേഷമാണ് വീണ്ടും അണിഞ്ഞിരിക്കുന്നത്. ജി.കെ എന്ന അധോലോക രാജാവായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ബി. ഉണ്ണിക്കൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സ്മാര്‍ട്ട് സിറ്റിയിലും സുരേഷ് ഗോപി അധോലോക നായകനാണ്. കൊച്ചി നഗരത്തെ ഭരിക്കുന്ന അധോലോക രാജാവ്. മലയാള സിനിമ വീണ്ടും മാഫിയകളുടെ പിടിയില്‍ അമരുകയാണ്.


Click it and Unblock the Notifications