വീണ്ടും ഹൊറര്‍ ചിത്രം - യക്ഷി
വീണ്ടും ഹൊറര്‍ ചിത്രം - യക്ഷി
ഒക്ടോബര്‍ 29, 2000
അജിത് സംവിധാനം ചെയ്യുന്ന പുതിയ ഹൊറര്‍ ചിത്രമാണ് യക്ഷി. അര്‍ഷാദ് ഫിലിംസിന്റെ ബാനറില്‍ എ. മന്‍സൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദുലേഖ സംവിധാനം ചെയ്ത അജിത്തിന്റെ രണ്ടാമത്തെ ചിത്രമാണ് യക്ഷി.
മയൂരി, അക്ഷയ, ബിന്ദുപണിക്കര്‍, കവിയൂര്‍ പൊന്നമ്മ, സുകുമാരി, അല്‍ഫോണ്‍സ, ദേവന്‍, രാജന്‍ പി. ദേവ്, അഗസ്റിന്‍, ഇന്ദ്രന്‍സ്, വിമല്‍രാജ് എന്നിവരാണ് അഭിനേതാക്കള്‍.
യക്ഷി എന്ന പേരില്‍ മലയാളത്തില്‍ ഇറങ്ങുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ഇത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ പേരില്‍ മലയാറ്റൂരിന്റെ യക്ഷി എന്ന നോവല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയിട്ടുണ്ട്.


Click it and Unblock the Notifications