»   » കെ. പി. ഉമ്മര്‍ അന്തരിച്ചു

കെ. പി. ഉമ്മര്‍ അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam

കെ. പി. ഉമ്മര്‍ അന്തരിച്ചു
ഒക്ടോബര്‍ 29, 2001

ചെന്നൈ: പ്രശസ്ത ചലച്ചിത്ര നടന്‍ കെ. പി. ഉമ്മര്‍ അന്തരിച്ചു. അദ്ദേഹത്തിന് എഴുപത് വയസായിരുന്നു.

ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒക്ടോബര്‍ 29 തിങ്കളാഴ്ച വൈകുന്നേരം 4.45 ഓടെയായിരുന്നു അന്ത്യം. ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. ശവസംസ്കാരം ചൊവാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കും.

നാടകത്തിലൂടെ അഭിനയജീവിതം ആരംഭിച്ച ഉമ്മര്‍, പതിനൊന്നാം വയസിലാണ് ആദ്യമായി നാടകനടനായി വേഷമണിയുന്നത്. ആരാണ് അപരാധി എന്ന നാടകത്തില്‍. തുടര്‍ന്ന് കാളിദാസ കലാകേന്ദ്രയുടെയും കെപിസിസിയുടെയും നാടകങ്ങളിലൂടെ അദ്ദേഹം നടനെന്ന നിലയില്‍ തന്റെ വൈഭവം പ്രകടിപ്പിച്ചു.

രാരിച്ചന്‍ എന്ന പൗരന്‍ ആണ് ഉമ്മര്‍ അഭിനയിച്ച ആദ്യചിത്രം. അറുപതുകളുടെ പകുതിയോടെയാണ് വില്ലന്‍ വേഷങ്ങളിലൂടെ ഉമ്മര്‍ മലയാള സിനിമയില്‍ സജീവമായത്.

കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറയില്‍ ആണ് ഉമ്മറിന്റെ ജനനം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X