സത്യന്‍ ചിത്രം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
സത്യന്‍ ചിത്രം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ഒക്ടോബര്‍ 29, 2002
സത്യന്‍ അന്തിക്കാട് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന് പേരിട്ടു.
ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ തമിഴ്നടി സൗന്ദര്യയാണ് നായികയാവുന്നത്. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണിത്.
ശ്രീനിവാസന്‍, ഇന്നസെന്റ്, നെടുമുടി വേണു, സിദ്ദിക്ക്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, മാമുക്കോയ, വെട്ടുകിളി പ്രകാശ,് ടി. പി. മാധവന്‍, ജയിംസ്, ബീന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതം പകരുന്നു. ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍, ചിത്ര എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം വിപിന്‍മോഹന്‍. ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications