രഞ്ജി പണിക്കരുടെ ചിത്രത്തില്‍ മമ്മൂട്ടി

By Staff

രഞ്ജി പണിക്കരുടെ ചിത്രത്തില്‍ മമ്മൂട്ടി
ഒക്ടോബര്‍ 29, 2003

മോഹന്‍ലാല്‍ ചിത്രമായ നരന് ശേഷം രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു.

സ്വര്‍ഗചിത്രയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്റെ വേഷമണിഞ്ഞതിന് ശേഷം രഞ്ജി പണിക്കര്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ മമ്മൂട്ടി അഭിനയിക്കുന്നത് ഇത് മൂന്നാമത്തെ തവണയാണ്. ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ കൂട്ടുകെട്ടിന്റെ ദി കിംഗ് വന്‍വിജയമായിരുന്നു. രഞ്ജിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ദുബായ് പരാജയവുമായി.

മോഹന്‍ലാല്‍ നായകനാവുന്ന നരന്റെ ചിത്രീകരണം മാറ്റിവച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ ക്രിസ്മസ് ചിത്രമായി നരന്‍ റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ഉടനെ തുടങ്ങാനിരുന്നതാണെങ്കിലും തിരക്കഥ പൂര്‍ത്തിയാവാത്തതിനാലാണ് ചിത്രീകരണം മാറ്റിവച്ചതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. നരന്റെ ചിത്രീകരണം ജനവരിയില്‍ തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X