രാജേഷിന്റെ സ്വര്‍ണകൊക്കുകള്‍
രാജേഷിന്റെ സ്വര്‍ണകൊക്കുകള്‍
ഒക്ടോബര്‍ 29, 2003
രാഷ്ട്രീയസംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദയസ്പര്‍ശിയായ കഥ പറയുന്ന സ്വര്‍ണകൊക്കുകള്‍ നവാഗത സംവിധായകനായ രാജേഷ് ഒരുക്കുന്നു.
കമലിന്റെയും സണ്ണി ജോസഫിന്റെയും ശിഷ്യനാണ് രാജേഷ്. അമൃതവര്‍ഷത്തിനിടയില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ മാതാ അമൃതാനന്ദമയിയാണ് സ്വര്‍ണകൊക്കുകളുടെ സ്വിച്ച് ഒണ്‍ കര്‍മം നിര്‍വഹിച്ചത്.
ബിജു മേനോനും മുകേഷുമാണ് സ്വര്‍ണകൊക്കുകളിലെ നായകന്മാര്‍. നായികയാവുന്നത് ദേവയാനിയാണ്. ബാലേട്ടന് ശേഷം ദേവയാനി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.
ഗ്രാമപശ്ചാത്തലത്തില്‍ വികസിക്കുന്ന കഥയില്‍ കുട്ടിക്കൃഷ്ണന്‍മാഷ് എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിക്കുന്നത്. കണ്ണാടിപ്പുഴ ഗ്രാമത്തിലെ സ്കൂള്‍ അധ്യാപകനായ കുട്ടിക്കൃഷ്ണന്‍ മാഷിനെ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്. കുട്ടിമാഷ് എന്നാണ് അവര്‍ അദ്ദേഹത്തെ വിളിക്കുന്നത്. ഒരിക്കല്‍ കുട്ടികള്‍ക്ക ് കഥ പറഞ്ഞുകൊടുക്കുന്നതിനിടയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ കുട്ടികൃഷ്ണന്‍മാഷ് മരിക്കുന്നു. ഇതോടെ കഥ വഴിത്തിരിവിലെത്തുന്നു.
നാരായണപിഷാരടി എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന്ത്. സിസ്റര്‍ ജെസ്സി എന്ന കഥാപാത്രത്തെ ദേവയാനിയും. ഫുട്ബോള്‍ താരം ഐ. എം. വിജയന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ദിക്ക്, ചാരുഹാസന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, നാരായണന്‍നായര്‍, മാര്‍ട്ടിന്‍, മാസ്റര്‍ ഗോകുല്‍, സുകുമാരി, ബേബി സനുഷ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ഡോ. വയലാ വാസുദേവന്‍പിള്ളയുടെ കഥക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മാടമ്പ് കുഞ്ഞുകുട്ടനാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥ് സംഗീതം നല്‍കുന്നു. ക്യാമറ ജെയിന്‍ ജോസഫ്.


Click it and Unblock the Notifications