ജയറാമിന്റെ പ്രതീക്ഷ ഇനി വിന്ററില്‍

By Staff

ജയറാമിന്റെ പ്രതീക്ഷ ഇനി വിന്ററില്‍
ഒക്ടോബര്‍ 29, 2005

വിന്റര്‍ ഒരു തിരിച്ചുവരവ് ഒരുക്കുമോ? ജയറാമിന്റെ പ്രതീക്ഷ ഇനി അതാണ്. മൂന്ന് ചിത്രങ്ങള്‍ തുടര്‍ച്ചയായി വന്‍പരാജയമായതിന്റെ ക്ഷീണം മാറ്റാന്‍ വിന്ററിന് കഴിയുമെന്നാണ് ജയറാമിന്റെ പ്രതീക്ഷ.

അമൃതം, ഫിംഗര്‍പ്രിന്റ്, ആലീസ് ഇനി വണ്ടര്‍ലാന്റ്, പൗരന്‍ എന്നീ നാല് ജയറാം ചിത്രങ്ങള്‍ വന്‍പരാജയം ഏറ്റുവാങ്ങിയത് ജയറാമിന്റെ കരിയറില്‍ നിഴല്‍ വീഴ്ത്തിയിരുന്നു. ആറ് മാസത്തോളമായി ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലാത്ത ജയറാമിന്റെ പ്രതീക്ഷ ഇനി റംസാന് റിലീസ് ചെയ്യുന്ന വിന്ററിലാണ്.

പതിവ് ജയറാം ചിത്രങ്ങളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ് ദീപു കരുണാകരന്‍ സംവിധാനം ചെയ്ത വിന്റര്‍. ഹോളിവുഡ് ചിത്രങ്ങളുടെ പ്രമേയങ്ങളെ ഓര്‍മിപ്പിക്കുന്ന ഹൊറര്‍ ചിത്രമാണിത്. വിന്റര്‍ മലയാളത്തിലിറങ്ങിയിട്ടുള്ള ഹൊറര്‍ ചിത്രങ്ങളുടെ ശൈലിയില്‍ നിന്ന് മാറി നില്‍ക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

ജയറാം ചിത്രങ്ങളിലെ പതിവു ഫോര്‍മുലകളാണ് അവയുടെ പരാജയത്തിന് വഴിവയ്ക്കുന്നതെന്ന് ഒരു വിമര്‍ശനമുണ്ട്. വിന്ററിനെ സംബന്ധിച്ചിടത്തോളം ജയറാം അഭിനയിച്ച ചിത്രങ്ങളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ് അത്. പതിവു തമാശരംഗങ്ങളൊന്നുമില്ലാത്ത ഈ ചിത്രത്തില്‍ ജയറാമിന് ഏറെ ഗൗരവമുള്ള വേഷമാണ്.

ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു ശേഷം അല്പം വൈകി റിലീസിംഗിനെത്തുന്ന ഈ ചിത്രം ജയറാമിന് തിരിച്ചുവരവൊരുക്കുമോ? നാല് ചിത്രങ്ങളുടെ പരാജയത്തിനു ശേഷം മറ്റൊരു പരാജയം കൂടിന താങ്ങാന്‍ ശേഷിയില്ലാത്ത ജയറാമിന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം വിന്ററിന്റെ ബോക്സോഫീസ് പ്രകടനം നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X