ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ മീര
ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ മീര
ഒക്ടോബര്‍ 29, 2005
കഥയും കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടാല്‍ മാത്രമേ മീരാ ജാസ്മിന്‍ അന്യഭാഷകളിലെ തിരക്കുകള്‍ക്ക് അവധി കൊടുത്ത് മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാവുകയുള്ളൂ. ഇത്രയെറെ സെലക്ടീവായ ഒരു നടിയെ മലയാളം മുമ്പ് കണ്ടിട്ടില്ല തന്നെ.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മീരാ ജാസ്മിന്റേതായി മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ചിത്രങ്ങളും മൂന്നോളമേ വരൂ. പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങളില്‍ മീര അഭിനയിച്ചത് തമിഴിലെയും തെലുങ്കിലെയും തിരക്കുകള്‍ മാറ്റിവച്ചാണ്. വന്‍പ്രതിഫലം ലഭിക്കുന്ന അന്യഭാഷാചിത്രങ്ങള്‍ വേണ്ടെന്നു വച്ച് മീര സ്വന്തം ഭാഷയിലേക്ക് എത്തിനോക്കണമെങ്കില്‍ കഥയും കഥാപാത്രങ്ങളും അത്രയേറെ ബോധിച്ചിരിക്കണം.
ഏതായാലും ഒരു ഇടവേളക്കു ശേഷം അത്തരമൊരു ചിത്രം മീരക്കു വീണ്ടും ലഭിച്ചിരിക്കുകയാണ്. അന്യര്‍ക്കു ശേഷം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീരാ ജാസ്മിനാണ് നായിക.
നിലാവ് എന്നാണ് ചിത്രത്തിന്റെ പേര്. സ്ത്രീകഥാപാത്ര കേന്ദ്രിതമായ ചിത്രത്തിലെ നായകനെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന് സംഗീതം നല്‍കുന്നത് രമേശ് നാരായണനാണ്. ഛായാഗ്രഹണം മധു അമ്പാട്ട്.


Click it and Unblock the Notifications