തെരുവുയാചകനായി ശ്രീനിവാസന്‍
ഒരിക്കല്‍ കൂടി ശ്രീനിവാസന്‍ നായകവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. നവാഗതനായ അവിര രബേക്ക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു തെരുവുയാചകനായാണ് ശ്രീനിവാസന്‍ അഭിനയിക്കുന്നത്.
ഒറ്റകാലുള്ള ചക്രപാണി എന്ന കഥാപാത്രമായി വേഷമിടുന്ന ഈ ചിത്രത്തിന്റെ പേര് തകരചെണ്ട എന്നാണ്. തമിഴ് നടി ഈശ്വരിറാവുവാണ് ചിത്രത്തിലെ നായിക. കാഴ്ചയ്ക്കു ശേഷം നൗഷാദ്, സേവി മനോ മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്.
മണികണ്ഠന്‍, മുരുകന്‍, സീമ ജി.നായര്‍, കുളപ്പുള്ളി ലീല, സംഗീത ശിവന്‍, ഷൈലജ എന്നിവരോടൊപ്പം സ്കൂള്‍ ഒഫ് ഡ്രാമയിലെ നടീനടന്‍മാരും അഭിനയിക്കുന്നു.
അവിര റബേക്കയുടെ കഥയ്ക്ക് അവിര റബേക്കയും വാള്‍ട്ടറും ചേര്‍ന്ന് തിരക്കഥ രചിക്കുന്നു. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണന്‍. വിജേഷിന്റെ ഗാനങ്ങള്‍ക്ക് സിബി കുരുവിള സംഗീതം പകരുന്നു.


Click it and Unblock the Notifications