വൈജയന്തിമാലയുടെ മകന്‍ നായകനാകുന്ന വര്‍ഷ
വൈജയന്തിമാലയുടെ മകന്‍ നായകനാകുന്ന വര്‍ഷ
ഒക്ടോബര്‍ 30, 2000
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം വൈജയന്തിമാലയുടെ മകന്‍ സുരേന്ദ്രബാലി മലയാള സിനിമയില്‍ നായകനായി അഭിനയിക്കുന്നു. എമീല്‍ കമ്യൂണിക്കേഷന്‍സിനുവേണ്ടി കെ.ജി. വിജയകുമാര്‍ സംവിധാനം ചെയ്യുന്ന വര്‍ഷ ചിത്രത്തിലാണ് സുരേന്ദ്രബാലി നായകനാകുന്നത്. രുചിത പ്രസാദാണ് നായിക.
മലയാളത്തില്‍ ആദ്യമെങ്കിലും സുരേന്ദ്രബാലിയുടെ ആദ്യ സിനിമയല്ല വര്‍ഷ. കണ്‍പോട് കാണ്‍മതെല്ലാം എന്ന തമിഴ്ചിത്രത്തില്‍ അര്‍ജുനോടൊപ്പം ഒരു പ്രധാനവേഷത്തില്‍ മുമ്പ് ബാലി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ബോംബെയിലെ അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് ബാലി.
സുരേന്ദ്രബാലിക്കും രുചിത പ്രസാദിനും പുറമെ മുകേഷ്, കൃഷ്ണ, നിഷാന്ത് സാഗര്‍, ഇന്ദ്രന്‍സ്, മച്ചാന്‍ വര്‍ഗീസ്, എം.എസ്. തോമസ്, സുകന്യ, ഊര്‍മിളാ ഉണ്ണി, സുദി എന്നിവരും വര്‍ഷയില്‍ അഭിനയിക്കുന്നു.
കല്പറ്റയില്‍ ചിത്രീകരണം തുടങ്ങിയിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ കെ.സി. രമേശിന്റേതാണ്.


Click it and Unblock the Notifications