ഉമ്മറിന്റെ മൃതദേഹം കബറടക്കി
ഉമ്മറിന്റെ മൃതദേഹം കബറടക്കി
ഒക്ടോബര്‍ 30, 2001
ചെന്നൈ: ചലച്ചിത്ര നടന്‍ കെ. പി. ഉമ്മറിന്റെ മൃതദേഹം കബറടക്കി. ഒക്ടോബര്‍ 30 ചൊവാഴ്ച നാല് മണിയോടെ ചൂളൈമേട് ജുമാമസ്ജിദ് കബര്‍ സ്ഥാനത്താണ് ശവസംസ്കാരം നടന്നത്.
സിനിമാ-സാമൂഹ്യരംഗങ്ങളിലെ നൂറുകണക്കിനാളുകള്‍ ഉമ്മറിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ചെന്നൈയിലെ സാലിഗ്രാമത്തിലെത്തി. ചലചിത്രരംഗത്തെ പ്രമുഖരായ മമ്മൂട്ടി, ശ്രീനിവാസന്‍, ഹരിഹരന്‍, വിനയന്‍ തുടങ്ങിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ഉമ്മറിന്റെ അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.മൂന്ന് ദശകങ്ങളോളം മലയാളസിനിമയിലെ സാന്നിധ്യമായിരുന്ന ഉമ്മര്‍ അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications