പ്രിയന്റെ ലാല്‍ ചിത്രം കിളിച്ചുണ്ടന്‍മാമ്പഴം

By Staff

പ്രിയന്റെ ലാല്‍ ചിത്രം കിളിച്ചുണ്ടന്‍മാമ്പഴം
ഒക്ടോബര്‍ 30, 2002

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് പ്രിയദര്‍ശന്‍ തന്നെ തിരക്കഥയെഴുതും. കിളിച്ചുണ്ടന്‍മാമ്പഴം എന്നാണ് ചിത്രത്തിന്റെ പേര്.

നേരത്തെ ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയന്‍ ചിത്രം ചെയ്യുന്നുവെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ പേര് ചന്ദനത്തോണിയാണെന്നും അറിയിച്ചിരുന്നു. ഈ പദ്ധതി മാറ്റിയാണ് സ്വന്തം തിരക്കഥയില്‍ കിളിച്ചുണ്ടന്‍മാമ്പഴം എന്ന ചിത്രം ചെയ്യാന്‍ പ്രിയന്‍ തീരുമാനിച്ചത്.

ഹിറ്റുകള്‍ മാത്രം തീര്‍ത്ത ജോഡിയാണ് മോഹന്‍ലാല്‍-പ്രിയന്‍. അവസാന ചിത്രമായ കാക്കക്കുയില്‍ മാത്രമാണ് പ്രദര്‍ശന വിജയത്തില്‍ അല്പം പിന്നിലായി പോയത്. മറ്റ് പല ചിത്രങ്ങളുടെയും ആവര്‍ത്തനം പ്രകടമായി എന്നതായിരുന്നു ചിത്രത്തിന്റെ പോരായ്മ.

മലയാളത്തില്‍ ഇനി ഹാസ്യപ്രധാനമായ ചിത്രങ്ങള്‍ ചെയ്യില്ല എന്നാണ് പ്രിയന്‍ നേരത്തെ പറഞ്ഞിരുന്നത്. പുതിയ ചിത്രത്തിന്റെ പ്രമേയത്തിന്റെ സ്വഭാവം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. താളവട്ടം, ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, ചന്ദ്രലേഖ തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ പെടുന്ന ചിത്രങ്ങള്‍ക്ക് ജന്മം നല്‍കിയ മോഹന്‍ലാല്‍-പ്രിയന്‍ ടീമില്‍ നിന്നും മറ്റൊരു മുഴുനീള വിനോദചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

മീശ പിരിയന്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ തിരസ്കരിച്ചു തുടങ്ങിയതിനെ തുടര്‍ന്ന് മോഹന്‍ലാലിന്റെ മങ്ങിയ ഇമേജ് വീണ്ടും പൊലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ഇമേജ് പ്രതിസന്ധിയുണ്ടായ മുന്‍കാലത്തും ചന്ദ്രലേഖ പോലുള്ള ചിത്രങ്ങളിലൂടെ തിരിച്ചുവരാന്‍ സഹായിച്ചിട്ടുള്ള പ്രിയന്‍ ചിത്രത്തില്‍ മോഹന്‍ലാലിന് ഏറെ പ്രതീക്ഷയാണുള്ളത്.

ശ്രീനിവാസന്‍, ഇന്നസെന്റ്, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, സീമ തുടങ്ങിയവരും കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ അഭിനയിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല.

സംഗീതം വിദ്യാസാഗര്‍. ക്യാമറ രവിവര്‍മന്‍. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം സാഗരിഗ തിയേറ്ററുകളിലെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X