ദിലീപും ഷാജി കൈലാസും ഒന്നിക്കുന്നു
ദിലീപും ഷാജി കൈലാസും ഒന്നിക്കുന്നു
ഒക്ടോബര്‍ 30, 2003
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ഷാജി കൈലാസിന്റെ ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നത്.
ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് ചിത്രം നിര്‍മിക്കുന്നത്.
ചിരി വിതറുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയം നേടിയ ദിലീപ് വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ തേടുന്നതിന്റെ ഭാഗമായാണ് ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജോഷിയുടെ റണ്‍വേ എന്ന ചിത്രത്തിലും ആക്ഷന് പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. താരങ്ങളുടെ മുന്‍നിരയിലേക്ക് ഉയര്‍ന്ന ദിലീപ് ഷാജി കൈലാസിന്റെയും ജോഷിയുടെയും ചിത്രങ്ങളിലൂടെ ആക്ഷന്‍ ഹീറോയായി മാറാനുള്ള ശ്രമത്തിലാണ്.
സുരേഷ് ഗോപി ചിത്രത്തിന് ശേഷമായിരിക്കും ഷാജി കൈലാസ് ദിലീപ് ചിത്രം തുടങ്ങുക. സുരേഷ് ഗോപി നായകനാവുന്ന ടൈഗര്‍ ജനവരിയില്‍ തിയേറ്ററുകളിലെത്തിക്കാനാണ് ഷാജിയുടെ പദ്ധതി.


Click it and Unblock the Notifications