സുരേഷ് ഗോപിക്ക് പകരം സുദീപ്
സുരേഷ് ഗോപിക്ക് പകരം സുദീപ്
ഒക്ടോബര്‍ 30, 2003
മാറാട് സംഭവത്തെ ആസ്പദമാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിക്ക് പകരം പുതുമുഖം സുദീപ് നായകനാവുന്നു.
ചിത്രത്തില്‍ നായകവേഷം ചെയ്യാമെന്നേറ്റിരുന്ന സുരേഷ് ഗോപി അവസാന നിമിഷത്തില്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് സുദീപിനെ നായകനാക്കാന്‍ തീരുമാനിച്ചത്. ചലച്ചിത്ര സംവിധായകന്‍ ജോഷി മാത്യുവിന്റെ മകനാണ് സുദീപ്.
മാറാട് കൂട്ടക്കൊലയും തുടര്‍ന്നുണ്ടായ സംഭവങ്ങളും വിഷയമാക്കി ഹരിദാസ് ഒരുക്കുന്ന ചിത്രത്തിന് മാറാട് എന്നുതന്നെയാണ് പേരിട്ടിരിക്കുന്നത്. നേരത്തെ കണ്ണൂരിലെ അക്രമരാഷ്ട്രീയം പ്രമേയമാക്കി കണ്ണൂര്‍ എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് ഹരിദാസ്.
മാറാടിന്റെ ചിത്രീകരണം പെരിന്തല്‍മണ്ണയില്‍ നടന്നുവരികയാണ്. ഷൂട്ടിംഗ് വര്‍ക്കലയിലാണ് തുടങ്ങിയതെങ്കിലും അപ്പോഴേക്കും മാറാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനാല്‍ മലബാറിലേക്ക് ലൊക്കേഷന്‍ മാറ്റുകയായിരുന്നു.
ഗീതു മോഹന്‍ദാസും ജ്യോതിര്‍മയിയുമാണ് മാറാടിലെ നായികമാര്‍. ടി. എ. റസാക്കാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.


Click it and Unblock the Notifications