»   » മുകേഷിന്റെ നല്ല മേഘങ്ങള്‍ പെയ്തിറങ്ങുമ്പോള്‍

മുകേഷിന്റെ നല്ല മേഘങ്ങള്‍ പെയ്തിറങ്ങുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam

മുകേഷിന്റെ നല്ല മേഘങ്ങള്‍ പെയ്തിറങ്ങുമ്പോള്‍
ഒക്ടോബര്‍ 31, 2000

പപ്പന്‍ സംവിധാനം ചെയ്യുന്ന നല്ല മേഘങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ എന്ന ചിത്രത്തില്‍ മുകേഷ് നായകനാകുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കി പഞ്ചം പിക്ചേഴ്സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പി. മധുവാണ് നിര്‍മ്മിക്കുന്നത്.

പൂര്‍ണിമാ മോഹനാണ് നായിക. ഇവരെക്കൂടാതെ ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, നിഷാന്ത് സാഗര്‍, ഹരിശ്രീ അശോകന്‍, ഷമ്മി തിലകന്‍, പരവൂര്‍ രാമചന്ദ്രന്‍, ബോബി കാപ്പാടന്‍, മങ്കാ മഹേഷ്, ഇന്ദ്രജ, സംഗീത തുടങ്ങിയവരും അഭിനയിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം സുരേഷ്-ഉണ്ണി. യൂസഫലി കേച്ചേരിയുടെയും സുരേഷ് രാമന്തളിയും ഗാനങ്ങള്‍ക്ക് രവീന്ദ്ര ജെയിന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം നമ്പ്യാതിരി. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ഡിസംബര്‍ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X