രാജസേനന്‍ ചിത്രത്തില്‍ ജയറാമും പ്രഭുവും
രാജസേനന്‍ ചിത്രത്തില്‍ ജയറാമും പ്രഭുവും
ഒക്ടോബര്‍ 31, 2001
ഒരു ഇടവേളയ്ക്കു ശേഷം രാജസേനനും ജയറാമും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തില്‍ തമിഴ്നടന്‍ പ്രഭുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മോഹന്‍ലാല്‍ നായകനായ കാലാപാനിക്കു ശേഷമാണ് പ്രഭു വീണ്ടും മലയാളത്തിലെത്തുന്നത്.
മേഘസന്ദേശം എന്ന ചിത്രത്തിനു ശേഷമാണ് രാജസേനന്‍ പുതിയ ചിത്രമൊരുക്കുന്നത്. ജയറാമിനെ നായനാക്കി ഹിറ്റുകള്‍ തീര്‍ത്ത രാജസേനന്റെ മേഘസന്ദേശത്തില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍.
ഉദയ്കൃഷ്ണയും സിബി കെ. തോമസുമാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. സിനിമ സിനിമയുടെ ബാനറില്‍ കലിയൂര്‍ ശശി ചിത്രം നിര്‍മിക്കുന്നു.
പുതിയ ചിത്രത്തില്‍ നായികയാരെന്ന് തീരുമാനിച്ചിട്ടില്ല.ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, വിനു ചക്രവര്‍ത്തി തുടങ്ങിയവരും അഭിനയിക്കുന്നു.


Click it and Unblock the Notifications