കര്‍ണന്‍ പൊലീസില്‍ കലാഭവന്‍ മണി
കവര്‍സ്റോറിയ്ക്ക് ശേഷം ജി. എസ്. വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണി നായകനാവുന്നു. കര്‍ണന്‍ പൊലീസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
കുറ്റാന്വേഷണ കഥ പറയുന്ന കവര്‍സ്റോറിയ്ക്ക് ശേഷം ഹാസ്യരസപ്രധാനമായ ഒരു കഥയാണ് കര്‍ണന്‍ പൊലീസില്‍ ജി. എസ്. വിജയന്‍ പറയുന്നത്.
നവ്യാനായരാണ് നായികയാവുന്നത്. ജഗതി ശ്രീകുമാര്‍ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ടി. എ. റസാക്കിന്റേതാണ് തിരക്കഥ. ക്യാമറ നമ്പ്യാതിരി. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ജയചന്ദ്രന്‍ സംഗീതം പകരുന്നു. അപര്‍ണാ സിനിമയുടെ ബാനറില്‍ കല്ലിയൂര്‍ ശശിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications