twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തീരാത്ത വിശേഷം - ഹരികുമാര്‍ ചിത്രം

    By Staff
    |

    തീരാത്ത വിശേഷം - ഹരികുമാര്‍ ചിത്രം
    ഒക്ടോബര്‍ 31, 2003

    പറഞ്ഞ് തീരാത്ത വിശേഷം ഹരികുമാറിന്റെ ചിത്രമാണ്. വിവാഹ മോചനത്തിന് ശേഷം എന്തായിരിയ്ക്കും പിരിഞ്ഞ ഭാര്യാ ഭര്‍ത്താക്കന്മാരുടെ അവസ്ഥ. അതിലേയ്ക്ക് ഒരു എത്തി നോട്ടമാണ് ഹരികുമാറിന്റെ ചിത്രം.

    അവരുടെ മാനസിക സംഘര്‍ഷം. ഒറ്റപ്പെടല്‍, അത് ജീവിതത്തിലും ചിലപ്പോള്‍ സമൂഹത്തിലും സംഭവിയ്ക്കുന്നു.

    ഇ. വി. ശ്രീധരന്റെ ബലിക്കളം എന്ന നോവലിനെ ആധാരമാക്കിയാണ് ഹരികുമാര്‍ ഈ ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്.

    ചിത്ര ത്തില്‍ രാജീവനായി സുരേഷ് ഗോപിയും വിജയലക്ഷ്മിയായി ലക്ഷ്മി ഗോപാലസ്വാമിയുമാണ് അഭിനയിക്കുത്. മന്യ, ദേവീചന്ദന, ജയകൃ ഷ്ണന്‍, ജനാര്‍ദനന്‍, പി. ശ്രീകുമാര്‍, ദേവന്‍, സുകുമാരി, കാലടി ജയന്‍, ഇര്‍ഷാദ്,ഗീതാനായര്‍, നിവേദിത എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ഒപ്പം ബാലതാരങ്ങളായ ബേബി ഹിനയും ബേബി കൃഷ്ണയും അഭിനയിക്കുന്നു.

    വിജയലക്ഷ്മിയും ആര്‍ക്കിടെക്ടായ രാജീവനും വിവാഹിതരായത് ദീര്‍ഘ കാലത്തെ പ്രേമത്തിന് ശേഷമാണ്. സമൂഹത്തിനെ ധിക്കരിച്ച് വിവാഹിതരായി എന്നതാണ് കൂടുതല്‍ ശരി. പതിവ് പോലെ വീട്ടുകാരുടേയും മറ്റും പഴഞ്ചന്‍ ചിന്താഗതിയാണ് അവരെ ഇതിലേയ്ക്ക് നയിച്ചത്.

    വിവാഹം എപ്പോഴും വിവാഹത്തിന് മുമ്പ് സ്വപ്നം കാണുന്നതുപോലെ ആയിരിയ്ക്കുകില്ലല്ലൊ. ഇവരുടെ ജീവിതവും സംതൃപ്തിയുടേതായില്ല. അത് പരസ്പരം പിരിയുന്നതിനെക്കുറിച്ച് ചിന്തിയ്ക്കുന്ന തലത്തില്‍ വരെ എത്തി. അസംതൃപ്തി കൂടിയപ്പോഴായിരുന്നു ഇത്തരം ചിന്തകള്‍ ഇരുവരേയും ബാധിച്ചത്. പിന്നീട് അതു തന്നെ സംഭവിച്ചു. വിവാഹ മോചനം. കുഞ്ഞുമായി വിജയലക്ഷിമിയ്ക്ക് പല തവണ കോടതിയുടെ പടി കയറേണ്ടി വന്നു.

    എന്നാല്‍ വിവാഹമോചനത്തിന്റെ പിറ്റേ ദിവസം തന്നെ രാജീവ് വിജയലക്ഷ്മിയുടെ അസാന്നിദ്ധ്യം തിരിച്ചറിഞ്ഞു. അത് ഹൃദയ വേദനയായി തുടരുകയും ചെയ്തു. വിവാഹ ബന്ധം വീണ്ടും യോജിപ്പിയ്ക്കാന്‍ കുടുംബ കോടതിയ്ക്ക് കഴിയുമോ എന്ന് അന്വേഷിയ്ക്കുകയായിരുന്നു അയാള്‍ പിന്നീട് ചെയ്തത്. എന്നാല്‍ ഇതിന് മാര്‍ഗ്ഗമില്ലെന്ന കണ്ടെത്തല്‍ കൂടുതല്‍ വേദന ഉണ്ടാക്കുകയായിരുന്നു.

    ഇതിനിടെ വീട്ടുകാര്‍ രാജീവന് പുതിയ വിവാഹം ആലോചിച്ച് തുടങ്ങിയിരുന്നു. രാജീവന്റെ ഓഫീസിലേക്ക് സ്ഥലംമാറിവന്ന അഞ്ജനയുമായി വിവാഹം കഴിപ്പിയ്ക്കുകയായിരുന്നു ബന്ധുക്കളുടെ ഉദ്ദേശം.

    വിജയലക്ഷമിയും രാജീവനും രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും കാണാനിയായി. അവരുടെ മകള്‍ക്ക് ഇപ്പോള്‍ വിജയലക്ഷ്മിയോടൊപ്പമാണ്. എട്ടുവയസുവരെ അവള്‍ക്ക് വിജിയോടൊപ്പം കഴിയാം. അതാണ് കോടതി നിശ്ചയം.

    രണ്ട് വര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച അവര്‍ക്കൊരു വല്ലാത്ത ആനുഭവമായി. രണ്ട് വര്‍ഷക്കാലം പിന്നെയും ഇരുവരുടെയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കിയിരുന്നു.

    ഇതിനിടെ വരുന്ന പുതിയ വിവാഹ ആലോചന കൂടുതല്‍ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

    ഛായാഗ്രഹണം പി. സുകുമാര്‍. സെന്റ് ആന്റണീസ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയും സംഭാഷണവും കലൂര്‍ ഡെനനിസ്. യൂസഫലി കേച്ചേരിയുടെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. യേശുദാസ്, ചിത്ര, സുജാത എന്നിവര്‍ പാടുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X