ലയ സൂപ്പര്‍താരങ്ങളുടെ നായിക

By Staff

ലയ സൂപ്പര്‍താരങ്ങളുടെ നായിക
ഒക്ടോബര്‍ 31, 2005

മമ്മൂട്ടിയുടെ നായികയായി തൊമ്മനും മക്കളും എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിലെ ഒന്നാം നിര നടിയായ ലയ മലയാളത്തിലെത്തിയത്. പിന്നീട് ജയറാമിന്റെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളില്‍ അഭിനയിച്ച ലയ ഇപ്പോഴിതാ സുരേഷ്ഗോപിയുടെ നായികയാവുന്നു. സൂപ്പര്‍താരങ്ങളുടെ നായികയെന്ന പട്ടം ഇതോടെ ലയയ്ക്കു പതിഞ്ഞുകിട്ടിയിരിക്കുന്നു.

ജയറാം നായകനായ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് ആയിരുന്നു ലയയുടെ രണ്ടാമത്തെ മലയാള ചിത്രം. സന്ധ്യ ജയറാമിന്റെ സഹോദരിയായി പ്രധാനവേഷത്തില്‍ അഭിനയിച്ച ഈ ചിത്രത്തില്‍ ലയ ജയറാമിന്റെ നായികയായി. മോഹന്‍ലാലിന്റെ നായികയാവാനുള്ള ഭാഗ്യവും തൊട്ടുപിന്നാലെ ഈ തെലുങ്ക് നടിയെ തേടിയെത്തി. മോഹന്‍ലാല്‍ ചിത്രം ഉടയോനില്‍ അഭിനയിച്ച ലയയുടെ അടുത്ത മലയാള ചിത്രം സുരേഷ് ഗോപിയുടെ രാഷ്ടം ആണ്.

അനില്‍ സി.മേനോന്‍ സംവിധാനം ചെയ്യുന്ന രാഷ്ട്രം ലയയുടെ നാലാമത്തെ മലയാള ചിത്രമാണ്. ഭരത്ചന്ദ്രന്‍ ഐപിഎസ്സിലൂടെ ഉജ്വലമായ തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപിയുടെ നായികയാവുന്നത് മലയാളത്തില്‍ തന്റെ ഇരിപ്പിടമുറപ്പിക്കുന്നതില്‍ ഗുണം ചെയ്യുമെന്നാണ് ലയയുടെ പ്രതീക്ഷ.

പത്മപ്രിയയെ പോലെ സൂപ്പര്‍താരങ്ങളുടെ നായികയെന്ന പദവിയാണ് ലയയ്ക്കു ലഭിച്ചിരിക്കുന്നത്. പത്മപ്രിയയെ പോലെ ലയയും മലയാളത്തില്‍ ഇതുവരെ സൂപ്പര്‍താര ചിത്രങ്ങളില്‍ മാത്രമാണ് ഇതുവരെ അഭിനയിച്ചത്.

ഉദയനാണ് താരം എന്ന ചിത്രത്തിനു ശേഷം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി.കരുണാകരന്‍ നിര്‍മിക്കുന്ന രാഷ്ട്രത്തില്‍ മധു, തിലകന്‍, നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, കൊച്ചിന്‍ ഹനീഫ്, ജനാര്‍ദനന്‍, സുരേഷ് കൃഷ്ണ, സ്ഫടികം ജോര്‍ജ്, സാദിക്ക്, അഗസ്റിന്‍, ഭീമന്‍ രഘു, പി.ശ്രീകുമാര്‍, ചാലി പാല, പ്രേംപ്രകാശ്, ടി.പി.മാധവന്‍, മീരാകൃഷ്ണന്‍, സോനാനായര്‍, കെ.പി.എ.സി.ലളിത, അംബികാമോഹന്‍, വത്സലാ മേനോന്‍ തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X