മമ്മൂട്ടി-രഞ്ജിത് ചിത്രം പ്രജാപതി
മമ്മൂട്ടി-രഞ്ജിത് ചിത്രം പ്രജാപതി
ഒക്ടോബര്‍ 31, 2005
ബ്ലാക്കിനു ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രജാപതി എന്ന് പേരിട്ടു. രഞ്ജിത് സംവിധാനം ചെയ്ത മുന്‍ചിത്രങ്ങള്‍ പോലെ അദ്ദേഹം തന്നെയാണ് പ്രജാപതിയുടെ കഥയും തിരക്കഥയും രചിക്കുന്നത്.
ശ്രീനിവാസനും സായികുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബ്ലാക്ക് പോലെ ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് പ്രജാപതിയും. വലിയ വീട്ടില്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം വിഷുവിനു ശേഷം ആരംഭിക്കും.
സൂപ്പര്‍ഹിറ്റ് ചിത്രം വല്യേട്ടനു വേണ്ടിയാണ് മമ്മൂട്ടിയും രഞ്ജിത്തും ആദ്യമായി ഒന്നിച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്ത വല്യേട്ടന്റെ തിരക്കഥ രചിച്ചത് രഞ്ജിത്താണ്.
ബ്ലാക്കിനു ശേഷം രാജമാണിക്യം എന്ന ചിത്രം സംവിധാനം ചെയ്യാമെന്ന് രഞ്ജിത്ത് ഏറ്റിരുന്നതാണെങ്കിലും പിന്നീട് ആ ചിത്രത്തില്‍ നിന്നും അദ്ദേഹം പിന്‍മാറി. ഏതായാലും അടുത്ത ചിത്രം മമ്മൂട്ടിയെ വച്ച് തന്നെ ചെയ്യാനാണ് അദ്ദേഹത്തിന്റെ തീരുമാനം.


Click it and Unblock the Notifications