ഭാവന മലയാളത്തില്‍ തിരികെയെത്തുന്നു
ചെസ് ആണ് ഭാവന ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ചെസ് പൂര്‍ത്തിയാക്കിയശേഷം മാസങ്ങളോളം ഒരു മലയാള ചിത്രത്തിനും ഭാവന ഡേറ്റ് നല്‍കിയില്ല. തമിഴിലെ തിരക്കു കാരമാണ് ഭാവന മലയാളത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നത്.
ഒരു പിടി ചിത്രങ്ങളാണ് ഭാവനയ്ക്ക് തമിഴില്‍ പൂര്‍ത്തിയാക്കാനുള്ളത്. എങ്കിലും സിനിമയില്‍ അരങ്ങേറ്റത്തിനു വഴിയൊരുക്കിയ മലയാളത്തെ ഭാവന മറക്കുന്നില്ല. തമിഴിലെ തിരക്കുകള്‍ക്ക് അവധി കൊടുത്ത് മലയാളചിത്രത്തില്‍ അഭിനയിക്കാന്‍ ഭാവന വീണ്ടുമെത്തുന്നു.
ഇത്തവണ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാനായാണ് ഭാവന മലയാളത്തിലെത്തുന്നത്. ഇതിനു മുമ്പ് സൂപ്പര്‍ഹിറ്റ് ചിത്രം നരനിലാണ് ഭാവന മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഛോട്ടാ മുംബൈയിലാണ് ഭാവന നായികയാവുന്നത്. ചിത്രത്തില്‍ ഒരു വനിതാ ഓട്ടോ ഡ്രൈവറുടെ വേഷമാണ് ഭാവനക്ക്. ഭാവന മുമ്പ് ചെയ്ത വേഷങ്ങളില്‍ നിന്നും വ്യത്യസ്തത അവകാശപ്പെടാവുന്ന കഥാപാത്രം. അടുത്ത വര്‍ഷത്തെ വിഷുചിത്രമായാണ് ഛോട്ടാ മുംബൈ റിലീസ് ചെയ്യുന്നത്.
മീരാ ജാസ്മിനെ പോലെ ഭാവനയും മലയാളത്തില്‍ ഇടയ്ക്കൊക്കെ സാന്നിധ്യമറിയിക്കാനെത്തുമ്പോള്‍ നയന്‍താരയെ പോലെ മലയാളമെന്ന് കേട്ടാല്‍ നെറ്റിചുളിക്കുന്നവരുടെ കൂട്ടത്തിലല്ല ഭാവനയെന്ന് ആരാധകര്‍ക്ക് ആശ്വസിക്കാം.


Click it and Unblock the Notifications