ലാല്‍ വീണ്ടും നവാഗതന്റെ ചിത്രത്തില്‍
2005ല്‍ റോഷന്‍ ആന്‍ഡ്രൂസ് എന്ന നവാഗത സംവിധായകന്റെ ചിത്രത്തിലൂടെ മോഹന്‍ലാലിന് ലഭിച്ചത് ഒരു ഇടവേളക്കു ശേഷമുള്ള സൂപ്പര്‍ഹിറ്റായിരുന്നു. ഉദയനാണ് താരം മോഹന്‍ലാലിന് നവോന്മേഷം പകര്‍ന്ന ചിത്രമായിരുന്നു.
അതിനു ശേഷം 2006ല്‍ മൂന്ന് നവാഗത സംവിധായകര്‍ക്കാണ് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയത്- മേജര്‍ രവി, ഡോ.എസ്.ജനാര്‍ദനന്‍, രഞ്ജന്‍ പ്രമോദ്. മേജര്‍ രവിയുടെ കീര്‍ത്തി ചക്ര സൂപ്പര്‍ഹിറ്റായപ്പോള്‍ ഡോ.എസ്.ജനാര്‍ദനന്റെ മഹാസമുദ്രം ശരാശരി വിജയം നേടി.
കഴിവുള്ള നവാഗതരിലുള്ള വിശ്വാസം മോഹന്‍ലാല്‍ കൈവിടുന്നില്ല. മറ്റൊരു നവാഗത സംവിധായകനു കൂടി മോഹന്‍ലാല്‍ ഡേറ്റ് നല്‍കി. സിബി മലയിലിന്റെയും ബ്ലെസ്സിയുടെയും സംവിധാന സഹായിയായി പ്രവര്‍ത്തിച്ച തോമസ് സെബാസ്റ്യനാണ് മോഹന്‍ലാലിനെ നായകനാക്കി ചിത്രമൊരുക്കുന്ന മറ്റൊരു നവാഗതന്‍.
എന്റെ വീട് അപ്പൂന്റേം, നോട്ട്ബുക്ക് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ബോബി സഞ്ജയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 2007ലെ മോഹന്‍ലാല്‍ പ്രൊജക്ടുകളിലൊന്നായിരിക്കും ഈ ചിത്രം.
പഴയ പാവമണി പിക്ചേഴ്സും തെലുങ്കിലെ പ്രശസ്ത നിര്‍മാതാവായ രാമനായിഡുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications