സംവിധായകന് പ്രായം വെറും 18
അപൂര്‍വ എന്ന ചിത്രത്തിന് ഒരു സവിശേഷതയുണ്ട്. പതിനെട്ടു വയസു മാത്രം പ്രായമുളള ഒരു പയ്യന്‍ തിരക്കഥയെഴുതിയ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പയ്യന്റെ പേര് നിഥിന്‍ രാമകൃഷ്ണന്‍.
സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബന്ധത്തിലെ പ്രത്യേകതകളാണ് ചിത്രത്തിന്റെ പ്രമേയം. തൃശൂര്‍ സ്വദേശിയായ നിഥിന്‍ എന്ന ബിരുദ വിദ്യാര്‍ത്ഥിയുടെ സംവിധായക സംരംഭത്തില്‍ പണം മുടക്കുന്നത് പിതാവ് ഡോ. രാമകൃഷ്ണന്‍ തന്നെയാണ്.
പുത്രന്റെ ഗൗരി ക്രിയേഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയ്ക്കു വേണ്ടിയാണ് പിതാവ് പണം മുടക്കി പടം നിര്‍മ്മിക്കുന്നത്. ഒരു കോടിയോളം രൂപയുടെ ബജറ്റാണ് ചിത്രത്തിന്റേത്.
വന്‍താരനിരയുണ്ട് നിഥിന്റെ ചിത്രത്തില്‍. പ്രധാന വേഷങ്ങളില്‍ പുതുമുഖങ്ങളായ സഞ്ജീവും ഹെലനും. കൂടെ മുന്‍നിര താരങ്ങളായ കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ശെന്തില്‍, വിമലാ രാമന്‍, കല്‍പന എന്നിവര്‍.
ചിത്രീകരണം പൂര്‍ത്തിയാ അപൂര്‍വയുടെ എഡിറ്റിംഗ് ജോലികള്‍ നടക്കുകയാണ്.
സിനിമയില്‍ പ്രവേശിക്കും മുമ്പ് ഏഴ് ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട് നിഥിന്‍. നിഥിന്റെ നിറങ്ങളുടെ കൊട്ടാരം എന്ന സീരിയല്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
ഓട്ടന്‍തുളളലും കഥകളിയും ചാക്യാര്‍കൂത്തുമൊക്കെ നന്നായി വഴങ്ങുന്ന നിഥിന്‍ ഏറെ പ്രതീക്ഷകളും ആശയങ്ങളുമായാണ് സിനിമയിലേയ്ക്ക് കടന്നു വരുന്നത്.
അപൂര്‍വ എന്ന ആദ്യ ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും നിഥിന്റെ മുന്നില്‍ സമയമേറെയുണ്ട്. പയറ്റിത്തെളിഞ്ഞ പല സംവിധായക വമ്പന്മാരുടെയും കുറ്റി തീര്‍ന്ന അവസ്ഥയില്‍ നിഥിനെപ്പോലുളള പുതുതലമുറയില്‍ നിന്നും പ്രേക്ഷകരും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications