ഇറാന്‍, സിംഗപ്പൂര്‍, പോളണ്ട്, തുടങ്ങി നാടകോത്സവത്തിലെത്തുന്നത് എത്ര ഭാഷ നാടകങ്ങളാണെന്ന് അറിയാമോ?
കേരള സംഗീതനാടക അക്കാദമിയുടെ പത്താമത് അന്താരാഷ്ട്ര നാടകോത്സവം ഈ വരുന്ന ജനുവരി 20 മുതല്‍ 29 വരെ തൃശൂരില്‍ നടക്കും. തിരസ്‌കൃത ജീവിതം എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഇത്തവണ നാടകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 30 നാടകങ്ങളാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്.

(ഫോട്ടോ കടപ്പാട്- ഫേസ്ബുക്ക്)
ഇത്തവണ ഇറാന്‍, സിംഗപ്പൂര്‍, പോളണ്ട്, ചിലി, സ്‌പെയിന്‍, പാലസ്ഥീന്‍, ഇസ്രയേല്‍, ദക്ഷിണാഫ്രിക്ക എന്നിങ്ങനെയുള്ള രാജ്യങ്ങൡ നിന്നും 15 അന്തര്‍ ദേശീയ നാടകവും 11 ഇതരഭാഷ ഇന്ത്യന്‍ നാടകവും അതിനൊപ്പം 5 മലയാള നാടകവുമായിരിക്കും പ്രദര്‍ശിപ്പിക്കുന്നത്. 30 ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനായും ബാക്കി അല്ലാതെയും ലഭ്യമാക്കും. മാത്രമല്ല സൗജന്യമായി കാണുന്നതിനുള്ള നാടകങ്ങളും ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് സംഘാടകര്‍ പറയുന്നത്.
അക്കാദമി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ചിത്രം പ്രദര്‍ശനവും നാടകമേളയുടെ പത്ത് വര്‍ഷത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയും തയ്യാറാക്കും. അതിനിടെ നാടകോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളില്‍ നിന്നും ഫെസ്റ്റിവല്‍ ഡയറക്ടര്‍മാരെ അക്കാദമിയിലെ ചില ഭാരവാഹികള്‍ മാറ്റിനിര്‍ത്തുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്ന് അക്കാദമയിലെ ഒരു വിഭാഗം ജീവനക്കാരും നാടകോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടറും തമ്മില്‍ പ്രശ്‌നം ഉടലെടുത്തിരുന്നു.


Click it and Unblock the Notifications











