twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദിമധ്യാന്തത്തിന് കട്ട്; ഹൈക്കോടതി ശരിവച്ചു

    By Ajith Babu
    |

    തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നു നിര്‍മാണം പൂര്‍ത്തിയാകാത്ത 'ആദിമധ്യാന്തം' എന്ന സിനിമയെ ഒഴിവാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു.

    മേളയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ചിത്രം അപൂര്‍ണമാണെന്നും തെറ്റായ സത്യവാങ്മൂലമാണു നിര്‍മാതാവും സംവിധായകനും ചലച്ചിത്ര അക്കാഡമിക്കു നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു.

    ചിത്രത്തിനു ടൈറ്റില്‍ ഇല്ലെന്നും സാങ്കേതിക പിഴവുകള്‍ കണ്ടെത്തിയെന്നും വ്യക്തമാക്കിയ ജഡ്ജി ആന്റണി ഡൊമിനിക് ചിത്രം ഒഴിവാക്കിയ ഫെസ്റ്റിവല്‍ ഡയറകടറും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ പ്രിയദര്‍ശന്റെ നടപടി ശരിവയ്ക്കുകയായിരുന്നു.

    കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നാണു ചിത്രം മേളയില്‍ ഒഴിവാക്കിയത്. ഫെസ്റ്റിവല്‍ ഡയറക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ആദിമധ്യാന്തത്തെ മേളയില്‍ നിന്നു ഒഴിവാക്കിയതെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

    ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബീനാപോളാണ് ചിത്രം എഡിറ്റ് ചെയ്തതെന്ന വ്യാജ സത്യവാങ്മൂലം നല്‍കിയതിനു ചിത്രത്തിന്റെ സംവിധായകനോട് വിശദീകരണം തേടാനും കഴിഞ്ഞദിവസം യോഗത്തില്‍ തീരുമാനിച്ചിരുന്നു.

    English summary
    Adimadhyantham, the Malayalam film which sparked much controversy after its inclusion in the competition section of the 16th International Film Festival of Kerala, has been taken out of the section.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X